അത്ലറ്റിക്സിന് ഇന്ന് തുടക്കം: പ്രതീക്ഷകളോടെ ട്രാക്കില്‍ കേരളം
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിലെ അത്ലറ്റിക്സിന് ഇന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തുടക്കം. ട്രാക്കുണരുന്ന ഇന്ന് നാലു ഫൈനലുകളാണ് അരങ്ങേറുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഏറെ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്.
2011 റാഞ്ചി ഗെയിംസില്‍ 10 സ്വര്‍ണവും എട്ടു വെള്ളിയും ഒമ്പതു വെങ്കലവുമായിരുന്നു കേരളത്തിന്റെ സമ്പാദ്യം. രാജ്യത്തെ ഏറ്റവും മികച്ച ടീമിനെയാണ് വനിതാ വിഭാഗത്തില്‍ കേരളം അണിനിരത്തുന്നത്. ക്യാപ്റ്റന്‍ പ്രീജാ ശ്രീധരന്, ഒ.പി. ജയ്ഷ, ടിന്റു ലൂക്ക, എം.എ. പ്രജുഷ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം കൗമാരപ്രതിഭകളായ പി.യു. ചിത്ര, എം.ഡി. താര, വി.വി. ജിഷ എന്നിവരെയും കേരളം അണിനിരത്തുന്നു. പുരുഷന്മാരില് രഞ്ജിത് മഹേശ്വരി, ജോസഫ് ജി. ഏബ്രഹാം, എസ്. അരുണ്‍ജിത്ത്, ജിതിന്‍പോള്‍, കെ.പി. ബിമിന് തുടങ്ങിയവര്‍ക്കൊപ്പം ശ്രീനിത്ത് മോഹന്‍, മുഹമ്മദ് അഫ്സല് തുടങ്ങിയ പുതുമുഖങ്ങളിലും കേരളം സുവര്‍ണപ്രതീക്ഷ വയ്ക്കുന്നു.
https://www.facebook.com/Malayalivartha