ദേശീയ ഗെയിംസ് അത്ലറ്റിക്സില് ഒ പി ജെയ്ഷയ്ക്ക് 5000 മീറ്ററില്‍ സ്വര്‍ണം
ദേശീയ ഗെയിംസ് അത്ലറ്റിക്സില് കേരളത്തിന് ആദ്യ സ്വര്‍ണം. 5000 മീറ്ററില്‍ ഒ പി ജെയ്ഷയാണ് കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് ജെയ്ഷ ഒന്നാമതെത്തിയത്. 15.32 മിനുട്ട് സമയത്തിലാണ് ജെയ്ഷ സ്വര്‍ണനേട്ടം കൈവരിച്ചത്. എന്നാല്‍ ഈയനിത്തില്‍ മല്‍സരിച്ച കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ പ്രീജ ശ്രീധരന് നിരാശപ്പെടുത്തി. പ്രീജയ്ക്ക് നാലാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളു.
ജെയ്ഷയുടെ സ്വര്‍ണത്തോടെ കേരളത്തിന്റെ സുവര്‍ണനേട്ടം 19 ആയി. നേരത്തെ ഫെന്‍സിംഗില്‍ ദില്‍നയും ഭവാനിദേവിയും കേരളത്തിനായി സ്വര്‍ണം നേടിയിരുന്നു.
https://www.facebook.com/Malayalivartha