ദേശീയ ഗെയിംസില്‍ കേരളം 54 സ്വര്‍ണത്തോടെ രണ്ടാമത്; സര്‍വ്വീസസ് കിരീടം നിലനിര്‍ത്തി
ദേശീയ ഗെയിംസ് മല്‍സരയിനങ്ങള്‍ സമാപിച്ചപ്പോള്‍ 91 സ്വര്‍ണവുമായി സര്‍വ്വീസസ് ഓവറോള്‍ കിരീടം നിലനിര്‍ത്തി. 54 സ്വര്‍ണവുമായി കേരളം രണ്ടാമതും 40 സ്വര്‍ണവുമായി ഹരിയാന മൂന്നാമതുമാണ്. ട്രാക്കിലും ഫീല്‍ഡിലും നീന്തലിലും തുഴച്ചിലിലും മറ്റ് ഗെയിംസ് ഇനങ്ങളിലും ആധിപത്യം പുലര്‍ത്തിയാണ് സര്‍വ്വീസസ് കിരീടം നിലനിര്‍ത്തിയത്. 91 സ്വര്‍ണം, 33 വെള്ളി, 35 വെങ്കലം ഉള്‍പ്പടെ 159 മെഡലുകളാണ് സര്‍വ്വീസസ് നേടിയത്. എന്നാല്‍ അവസാന ദിനങ്ങളില്‍ ട്രാക്കിലും ഫീല്‍ഡിലും തകര്‍പ്പന്‍ പ്രകടനവുമായി തിരിച്ചടിച്ച കേരളം 54 സ്വര്‍ണം, 48 വെള്ളി, 60 വെങ്കലം ഉള്‍പ്പടെ 162 മെഡല്‍ നേടിയാണ് രണ്ടാമതെത്തിയത്.
ആകെ മെഡല്‍വേട്ടയില്‍ സര്‍വ്വീസസിനെ പിന്നിലാക്കാനും കേരളത്തിന് സാധിച്ചു. അവസാനദിവസം മാത്രം 17 സ്വര്‍ണമാണ് കേരളം നേടിയത്. മീറ്റ് റെക്കോര്‍ഡോടെ 800 മീറ്ററിലും 4400 മീറ്റര്‍ റിലേയിലും സ്വര്‍ണംനേടിയ ടിന്റു ലൂക്ക ഡബിള്‍ തികച്ചു. 800 മീറ്ററില്‍ സജീഷ് ജോസഫും കേരളത്തിനായി സ്വര്‍ണം നേടി. വനിതകളുടെ ബാസ്‌കറ്റ്‌ബോളിലും വോളിബോളിലും കേരളം ജേതാക്കളായി. ചരിത്രത്തിലാദ്യമായാണ് കേരളം ദേശീയ ഗെയിസില്‍ ബാസ്‌കറ്റ് ബോളില്‍ സ്വര്‍ണം നേടുന്നത്.ബോക്‌സിംഗിലും സൈക്ലിംഗിലും കേരളം അവസാനദിവസം പൊന്നണിഞ്ഞിരുന്നു. ചില ഗെയിംസ് ഇനങ്ങളില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ സ്വന്തം നാട്ടില്‍ നടന്ന ദേശീയ ഗെയിംസില്‍ സര്‍വ്വീസസിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കേരളത്തിന് സാധിക്കുമായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha