ലോകത്തിന്റെ നെറുകയില്‍ സൈന
ഒടുവില്‍ അത് സാധിച്ചു. പ്രകാശ് പദുക്കോണിനുശേഷം ലോക ബാഡ്മിന്റണില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ താരം. ബാഡ്മിന്റണ്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തിയതിനു പിന്നാലെ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഇനി ലക്ഷ്യം ഒളിമ്പിക്‌സ് മെഡല്‍
എന്ന് താരം പ്രതികരിച്ചു
സെമി ഫൈനലില്‍ ജപ്പാന്റെ യുയി ഹാഷിമോട്ടോയെ 2115, 2111 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് സൈനയുടെ മുന്നേറ്റം. കരിയറില്‍ ആദ്യമായാണ് സൈന ഇന്ത്യന്‍ ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്. ഇന്നു നടക്കുന്ന ഫൈനലില്‍ സൈന ഇന്തോനീഷ്യയുടെ റാച്‌നോക് ഇനാതോണിനോട് ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യനും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനുമായ സ്‌പെയിന്റെ കാരോലിന മാരിനെയാണ് റാച്‌നോക് ഇനാതോണ്‍ സെമിയില്‍ കീഴടക്കിയത്.
ഇന്തോനീഷ്യയുടെ തന്നെ ഹന രാമനിധിയെ തോല്‍പ്പിച്ചാണു സൈന സെമിയില്‍ കടന്നത്. ചൈനക്കാരാണ് വനിതകളിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം ഏറെക്കുറെ കരസ്ഥമാക്കിയത്. ഏറ്റവും ഒടുവില്‍ ചൈനക്കാരിയല്ലാത്ത ലോക ഒന്നാം നമ്പര്‍ താരമായിരുന്നു ഡെന്‍മാര്‍ക്കിന്റെ ടിനെ ബൗണ്‍. 2010 ഡിസംബറിലായിരുന്നു അത്. ലിയു സുറേയിലൂടെയാണ് ചൈന ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ഈ വര്‍ഷം സൈനയ്ക്കു നേട്ടങ്ങളുടെയാണ്.
വിദേശികള്‍ അപൂര്‍വമായി മാത്രം നേടുന്ന ചൈന ഓപ്പണില്‍ ജേതാവായതും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നതും കൂടാതെ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തുമെത്തി. പരിശീലനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൈന ജന്മനാടായ ഹൈദരാബാദില്‍നിന്നു ബംഗളുരുവിലേക്കു താമസം മാറ്റിയതാണു നേട്ടങ്ങള്‍ക്കു കാരണമായതെന്നു മുന്‍ ഇന്ത്യന്‍ താരം ഉദയ് പവാര്‍ പറഞ്ഞു.
2016 ലെ റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുകയെന്ന ലക്ഷ്യവുമായാണ് സൈന വിമല്‍ കുമാറിന്റെ കീഴില്‍ പരിശീലനം നടത്തുന്നത്. ഏറെ നാളായി അലട്ടുന്ന തോളിന്റെ പരുക്കു വകവയ്ക്കാതെയാണ് സൈന ഇന്ത്യന്‍ ഓപ്പണില്‍ മത്സരിക്കുന്നത്. ലോക ഒന്നാം നമ്പര്‍ സ്ഥാനം താന്‍ ഏറെനാളായി കൊണ്ടു നടക്കുന്ന മോഹമാണെന്നു സൈന മത്സരത്തിനു ശേഷം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha