അസ്ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലത്തിളക്കം; വിജയശില്‍പ്പി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ്
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാല് ഗോളിന് തോല്‍പ്പിച്ച് ഇന്ത്യ സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയില്‍ വെങ്കലം നേടി. ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകള്‍ തടുത്ത മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷാണ് വിജയ ശില്‍പ്പി.
മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പ്ലേ ഓഫിന്റെ മുഴുവന്‍ സമയത്ത് ഇരുടീമുകളും 22 നു സമനില പാലിച്ചതിനെ തുടര്‍ന്നാണു ഷൂട്ടൗട്ട് വേണ്ടി വന്നത്. ഹോളണ്ടുകാരന്‍ പോള്‍ വാന്‍ ആസ് കോച്ചായ ശേഷം ഇന്ത്യന്‍ ടീം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നു തെളിയിക്കുന്നതായിരുന്നു വെങ്കല നേട്ടം. ഒരു മാസം മുന്‍പാണു പോള്‍ വാന്‍ ആസ് ടെറി വാല്‍ഷിന്റെ പിന്‍ഗാമിയായി ചുമതലയേറ്റത്. ലീഗ് മത്സരത്തില്‍ ദക്ഷിണ കൊറിയയും ഇന്ത്യയും 11 നു സമനില വഴങ്ങിയിരുന്നു.
ഇന്നലെ നികിന്‍ തിമ്മയ്യയും സത്ബീര്‍ സിങ്ങുമായിരുന്നു ഇന്ത്യക്കു വേണ്ടി ഗോളടിച്ചത്. യു ഹ്യോസിക്, നാം ഹ്യുന്‍വു എന്നിവര്‍ കൊറിയയ്ക്കു വേണ്ടിയും ഗോളടിച്ചു. ഉപനായകന്‍ കൂടിയായ ശ്രീജേഷ് 60 മിനിട്ടും തകര്‍പ്പന്‍ സേവുകളുമായി നിറഞ്ഞുനിന്നു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കു വേണ്ടി അക്ഷദീപ് സിങ്, നായകന്‍ സര്‍ദാര്‍ സിങ്, രൂപീന്ദര്‍ പാല്‍ സിങ്, ബീരേന്ദ്ര ലാക്ര എന്നിവര്‍ ഗോളടിച്ചു. കിം കിഖൂണ്‍, കിം ജുഹുന്‍ എന്നിവരുടെ ഷോട്ടുകളാണു ശ്രീജേഷ് തടുത്തത്. വെങ്കലം മുന്നില്‍ കണ്ട് മത്സരിച്ചതിനാല്‍ ഇന്ത്യയും കൊറിയയും ആക്രമണങ്ങള്‍ക്കു മുതിരാതെയാണു തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha