ഏഷ്യന്‍ അത്‌ലറ്റ് മീറ്റിന് ഇന്ന് തുടക്കം
ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കമാവും. പൂനെയിലെ ബാലവാഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് മത്സരവേദി. നാല്‍പത്തിയൊന്നു രാജ്യങ്ങളില്‍ നിന്നായി 580 താരങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് 107 താരങ്ങളാണ് ട്രാക്കില്‍ മാറ്റുരക്കുന്നത്. ഇതില്‍ പ്രമുഖ മലയാളി താരങ്ങളും ഉള്‍പ്പെടും. ലോങ് ജമ്പില്‍ മയൂഖജോണിയും, 10000 മീറ്ററില്‍ പ്രീജ ശ്രീധരനും,ഡിസ്‌കസ് ത്രോയില്‍ കൃഷ്‌ണ പൂണിയയും,ഷോട്ട്‌പുട്ടില്‍ ഓംപ്രകാശ് പുരാനയും ആദ്യദിനത്തില്‍ കളത്തിലിറങ്ങും.
കഴിഞ്ഞ പതിനഞ്ചു തവണയും ചൈനയായിരുന്നു ജേതാക്കള്‍. നേരിയ വ്യത്യാസത്തിലാണ് കഴിഞ്ഞ വര്‍ഷം ജപ്പാന് ഒന്നാം സ്ഥാനം നഷ്ടമായത്. അതിനാല്‍ തന്നെ ഇക്കുറി ജപ്പാനും ചൈനയും തമ്മില്‍ കടുത്ത മതസരം തന്നെയുണ്ടാകും.
https://www.facebook.com/Malayalivartha