ഫ്രഞ്ച് കിരീടം വാവ്‌റിങ്കയ്ക്ക്
ലോക ഒന്നാം നന്പര്‍ നൊവാക് ജ്യോക്കോവിച്ചിനെ അട്ടിമറിച്ച് സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ ആദ്യമായി മുത്തമിട്ടു. ഞായറാഴ്ച നടന്ന ആവേശകരമായ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നാലാം സീഡ് വാവ്‌റിങ്ക കിരീടം ഉറപ്പിച്ചത്. ആദ്യ സെറ്റ് സെര്‍ബിയന്‍ താരം നേടിയെങ്കിലും പിന്നീട് തുടരെയുള്ള മൂന്ന് സെറ്റും വാവ്‌റിങ്ക ആധിപത്യം നേടി. സ്‌കോര്‍:6-4, 4-6, 3-6, 4-6. ക്വര്‍ട്ടറില്‍ സ്വന്തം രാജ്യക്കാരനും നിരവധി ഗ്രാന്‍ഡ് സ്‌ളാം കിരീടങ്ങള്‍ വാരിക്കൂട്ടിയ രണ്ടാം സീഡ് റോജര്‍ ഫെഡററെ വാവ്‌റിങ്ക പരാജയപ്പെടുത്തിയിരുന്നു. സെമയില്‍ ഫ്രഞ്ച് താരം ജോവില്‍ഫ്രെഡ് സോങ്കയായിരുന്നു എതിരാളി. കഴിഞ്ഞ വര്‍ഷത്തെ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ വാവ്‌റിങ്കയുടെ രണ്ടാം ഗ്രാന്‍ഡ് സ്‌ളാം കിരീടമാണിത്. 2013ലെ യു.എസ് ഓപ്പണില്‍ സെമി ഫൈനല്‍ വരെ വാവ്‌റിങ്ക എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha