77 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ആന്റി മുറെക്ക് വിംബിള്‍ഡണ്‍
77 വര്‍ഷത്തെ ഇടവേളക്കു ശേഷം വിംബിള്‍ഡണ്‍ ടെന്നിസ് കിരീടം ബ്രിട്ടനില്‍. ലോക രണ്ടാം നമ്പര്‍ താരം ആന്റി മുറെ ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചരിത്രം കുറിച്ചത്. സ്‌കോര്‍ 6-4, 7-5, 6-4. 1936-ല്‍ ഫ്രഡ് പെറിയാണ് ഒടുവില്‍ ബ്രിട്ടന് വേണ്ടി വിംബിള്‍ഡണ്‍ നേടിയത്. മുറെയുടെ കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം കിരീടമാണിത്. കഴിഞ്ഞ യുഎസ് ഓപ്പണ്‍ ഫൈനലിലും ദ്യോക്കോവിച്ചിനെ വീഴ്‌ത്തി മുറെ കിരീടം ചൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ മുറെ സ്വറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡററോട് തോറ്റിരുന്നു.
രണ്ട് മണിക്കൂര്‍ അന്‍പത്തിയഞ്ച് മിനിട്ട് മാത്രമാണ് കളി നീണ്ടു നിന്നത്. രണ്ടാം സെറ്റില്‍മാത്രമാണ് മുറെക്ക് വെല്ലുവിളിയുയര്‍ത്താന്‍ ദ്യോക്കോവിച്ചിന് സാധിച്ചുള്ളൂ. ലോകോത്തര താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍ എന്നിവര്‍ നേരത്തെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായിരുന്നു. വിംബിള്‍ഡണ്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ജുവാനെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് ഫൈനലില്‍ എത്തിയത്.
https://www.facebook.com/Malayalivartha