ലോക ഹോക്കി ലീഗ് സെമിഫൈനല്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി
ലോക ഹോക്കി ലീഗ് സെമിഫൈനല്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി. രണ്ടിനെതരെ ആറു ഗോളുകള്‍ക്ക് ഓസ്ട്രേലിയയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു.
തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയ ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് ആക്രമണം അഴിച്ചു വിട്ടു. സലേവ്സ്ക്കിയാണ് ഓസ്ട്രേലിയക്കായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ജാമി ഡ്വെയര് ഓസീസിന്റെ ലീഡ് ഉയര്‍ത്തി. പിന്നീട് സിറിയേലോ രണ്ട് ഗോളുകള്‍ കൂടി ഇന്ത്യന്‍ വലയിലെത്തിച്ചു.
നാലു ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷം ബിരേന്ത്ര ലക്ര ഇന്ത്യയുടെ ആദ്യ ഗോള്‍ നേടി. എന്നാല്‍ ഉടന്‍ തന്നെ കെയ്റന് ഗൊവേഴ്സ് ഓസ്ട്രേലിയക്കായി അഞ്ചാം ഗോള്‍ നേടി. തുടര്‍ന്ന് സിറിയേലോ ഓസ്ട്രേലിയക്കായി അവസാന ഗോളും നേടി. രമന്ദീപിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ നേടി. നാലു കളിയില്‍ നാലും ജയിച്ച ഒസ്ട്രേലിയയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കു നാലു കളികളില്‍നിന്ന് ഏഴു പോയിന്റുണ്ട്. പാക്കിസ്ഥാനാണു മൂന്നാം സ്ഥാനത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha