ധ്യാന്‍ചന്ദിന്റെ പേര് ഭാരതരത്‌നക്കായ് ശുപാര്‍ശ ചെയ്തു
ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ ചന്ദിന്റെ പേര് ഭാരതരത്‌നക്കായ് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്‌തു. ബുധനാഴ്‌ച നടന്ന കായിക മന്ത്രാലയ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് ധ്യാന്‍ ചന്ദിന്റെ പേര് ശുപാര്‍ശ ചെയ്‌തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരും ഭാരതരത്‌നക്കായ് ഉയര്‍ന്നു വന്നെങ്കിലും ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കിക്കുവേണ്ടി ധ്യാന്‍ ചന്ദ് നല്‍കിയ സമാനതകളില്ലാത്ത നേട്ടങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ മൂന്നുതവണയാണ് ധ്യാന്‍ചന്ദിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയത്. 1905 ആഗസ്‌ത് 29ന് അലഹബാദില്‍ ജനിച്ച ധ്യാന്‍ചന്ദ് തന്റെ പതിനേഴാം വയസില്‍ ആര്‍മിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ഇരുപത്തിരണ്ടാം വയസില്‍ ആര്‍മി ഹോക്കി ടീമില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. നീണ്ട കരിയറില്‍ ആയിരത്തോളം ഗോളുകള്‍ ധ്യാന്‍ചന്ദ് എന്ന പ്രതിഭ നേടി. 1979 ഡിസംബര്‍ നാലിന് മരണത്തിന് കീഴടങ്ങുന്നതു വരെ ഹോക്കിയുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha