ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ലീഗ്; സൈനയും ലീയും ഉയര്‍ന്ന മൂല്യമുള്ള താരങ്ങള്‍
ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ലീഗിലേക്കുള്ള താരങ്ങളുടെ ലേലം പൂര്‍ത്തിയായി. ലോക ഒന്നാം നമ്പര്‍ താരം മലേഷ്യയുടെ ലീ ചോങ് വെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള താരമായി മാറി. 135,000 ഡോളറിനു മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറിന്റെ ഉടമസ്ഥതയില്‍ ഉള്ള മുബൈ മാസ്റ്റേഴ്‌സാണ് ലീയെ സ്വന്തമാക്കിയത്. ഇന്ത്യയുടെ സൈന നേഹ്‌വാളിനെ 1,20,000 ഡോളറിന് ഹൈദരാബാദ് ഹോട്ട് ഷോട്‌സ് സ്വന്തമാക്കി. ഇതോടെ ഹോം ടീമിനുവേണ്ടി സൈന കളിക്കും. ടൂര്‍ണമെന്റിലെ വിലയേറിയ താരങ്ങളിലൊന്നായ സൈനക്ക് 50,000 ഡോളറായിരുന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലക്‌നോ വാരിയേഴ്‌സുമായി നടന്ന വാശിയേറിയ ലേലത്തിനോടുവില്‍ 120,000 ഡോളറിനു ഹൈദരാബാദ് സൈനയെ സ്വന്തമാക്കി.
മലയാളി താരങ്ങള്‍ക്കും ഐ.ബി.എല്ലില്‍ മികച്ച വിലയാണ് ലഭിച്ചിരിക്കുന്നത്. ഒന്‍പത് ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ദിജു വലിയവീട്ടലിനെ 18 ലക്ഷം രൂപയ്‌ക്കാണ് ഡല്‍ഹി സ്‌മാഷേഴ്‌സ് സ്വന്തമാക്കിയത്. അരുണ്‍ വിഷ്‌ണുവിനെ പുനെ പിസ്റ്റണ്‍സ് 15.8 ലക്ഷം രൂപയക്ക് സ്വന്തമാക്കി. അപര്‍ണ ബാലനെ 12,000 ഡോളറിനു ബംഗാ ബീറ്റ്‌സ് സ്വന്തമാക്കി. അജയ് കിരണിനെയും ഹൈദരാബാദ് സ്വന്തമാക്കി.
കോമണ്‍വെല്‍ത്ത് വെങ്കല മെഡല്‍ ജേതാവും ഐക്കണ്‍ താരവുമായ പാരുപിള്ളില്‍ കശ്യപിനെ 75,000 ഡോളറിനു ബംഗാ ബീറ്റ്‌സ് സ്വന്തമാക്കി. ലോക 11-ാം നമ്പര്‍താരം പി.വി സിന്ധുവിനെ സഹാറയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ വാരിയേഴ്‌സ് 80,000 ഡോളറിനും ജ്വാല ഗുട്ടയെ ഡല്‍ഹി സ്‌മാഷേഴ്‌സ് 31,000 ഡോളറിനും സ്വന്തമാക്കി. 25,000 ഡോളറായിരുന്നു ജ്വാലയുടെ അടിസ്ഥാന വില.
https://www.facebook.com/Malayalivartha