ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
ട്രാക്കിലെ വേഗരാജനാക്കിമാറ്റിയ അതേ മണ്ണിലേക്ക് ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം ഉസൈന്‍ ബോള്‍ട്ട് വീണ്ടുമത്തെുന്നു. 207 രാജ്യങ്ങളില്‍നിന്ന് രണ്ടായിരത്തോളം കായികതാരങ്ങള്‍ മാറ്റുരക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച വെടിമുഴങ്ങുമ്പോള്‍ മിന്നും താരം ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തന്നെ. 2008 ബെയ്ജിങ് ഒളിമ്പിക്‌സിന്റെ ഓര്‍മയിലാണ് \'ബേര്‍ഡ്‌സ് നെസ്റ്റ്\' സ്‌റ്റേഡിയം കായിക രാജാക്കന്മാരുടെ പോരാട്ടത്തിന് വേദിയാവുന്നത്. തന്റെ കരിയറിലെ എല്ലാ കുതിപ്പിനും തുടക്കമിട്ട ബെയ്ജിങ് എന്നാണ് ഒളിമ്പിക്‌സ് ഓര്‍മയില്‍ വിമാനമിറങ്ങിയ ബോള്‍ട്ട് വിശേഷിപ്പിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ 100 മീറ്റര്‍ പോരാട്ടത്തില്‍ ജമൈക്കന്‍ താരം ട്രാക്കിലിറങ്ങും. ആറുമാസത്തെ പരിക്കിനുശേഷം ഡയമണ്ട് ലീഗില്‍ 9.87ല്‍ ഓടിയാണ് ബോള്‍ട്ട് ഫോമിലേക്ക് തിരിച്ചത്തെുന്നത്. എന്നാല്‍, സീസണില്‍ ഉജ്ജ്വല ഫോമിലുള്ള അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനും തിരിച്ചുവരവിനൊരുങ്ങുന്ന അസഫ പവലും ബോള്‍ട്ടിന്റെ മേധാവിത്വങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. ഞായറാഴ്ചയാണ് 100 മീറ്റര്‍ ഫൈനല്‍. എല്ലാവര്‍ക്കും ലക്ഷ്യം സ്പ്രിന്റിലെ 9.58 സെക്കന്‍ഡെന്ന റെക്കോഡ് സമയം. 2009 ബര്‍ലിന്‍ ലോകചാമ്പ്യന്‍ഷിപ്പിലായിരുന്നു ബോള്‍ട്ട് റെക്കോഡ് കുറിച്ചത്. വൈകീട്ട് 4.50നാണ് ഹീറ്റ്‌സ് മത്സരങ്ങള്‍.
രണ്ടുതവണ ഒളിമ്പിക്‌സ് ചാമ്പ്യനായ ബ്രിട്ടന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ മുഹമ്മദ് ഫറയാവും ആദ്യ ദിനത്തിലെ ശ്രദ്ധേയ താരം. അടുത്തിടെ കോച്ചിനെതിരെ ഉയര്‍ന്ന ഉത്തേജക ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കായികപ്രേമികളുടെ കണ്ണുകള്‍ ഫറയുടെ കുതിപ്പിലാവും.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മെഡല്‍ നേട്ടക്കാരാവാന്‍ കെനിയക്കാണ് സാധ്യത. പുലര്‍ച്ചെ 5.05ന് നടക്കുന്ന മാരത്തണില്‍ നിലവിലെ ലോകറെക്കോഡിനുടമയായ ഡെന്നീസ് കിമെറ്റോയും മുന്‍ റെക്കോഡുകാരന്‍ വില്‍സന്‍ കിപ്‌റോച്ചുമാണ് കെനിയയുടെ ഫേവറിറ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha