അണ്ടര്‍ 23 ലോക വോളി കിരീടം റഷ്യ നേടി
ഇരുപത്തിമൂന്നിന് താഴെയുള്ള പുരുഷന്മാരുടെ വോളിബാള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തുര്‍ക്കിയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ ജേതാക്കളായി . ദുബൈ അല്‍ നാസര്‍ ക്‌ളബ്ബില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ 2426,2516,1825 എന്ന സ്‌കോറിനാണ് റഷ്യ വിജയം കണ്ടത്.
വോളിബാളില്‍ ശക്തികേന്ദ്രമായിരുന്ന, ആറു ലോക കിരീടം നേടിയ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യക്ക് ഇതുവരെ സീനിയര്‍ ലോക കിരീടം നേടാനായിട്ടില്ല. എന്നാല്‍ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ കിരീടം ചൂടാനായി. ഇപ്പോള്‍ അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പിലും. 2002ല്‍ അര്‍ജന്റീനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലത്തെിയെങ്കിലും ബ്രസീലിനോട് തോല്‍ക്കാനായിരുന്നു വിധി.
ശക്തരായ ബ്രസീലിനെയും അര്‍ജന്റീനയെയും ഇറ്റലിയെയും തോല്‍പ്പിച്ചാണ് റഷ്യ ദുബൈ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലത്തെിയത്. ഗ്രൂപ്പ് ഘട്ടത്തിലും റഷ്യക്കാര്‍ തുര്‍ക്കിയെ തോല്‍പ്പിച്ചിരുന്നു.
ലൂസേഴ്‌സ് ഫൈനലില്‍ ക്യൂബയെ 2522,1825,2523,2321 ന് തോല്‍പ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടി.
അര്‍ജന്റീനയെ തോല്‍പ്പിച്ച് ബ്രസീല്‍ അഞ്ചും ദക്ഷിണകൊറിയയെ തോല്‍പ്പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാന്‍ ഏഴും സ്ഥാനം നേടി.
ടൂര്‍ണമെന്റിന്റെ പ്രായോജകരായ ഐ.ടി.എല്‍ വേള്‍ഡിന്റെ മാതൃകമ്പനിയായ ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദിഖ് അഹമ്മദ് വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. കൂടുതല്‍ രാജ്യാന്തര കായിക മത്സരങ്ങള്‍ക്ക് ഐ.ടി.എല്‍ വേള്‍ഡ് പ്രായോജകരാകുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha