പേസ്ഹിംഗിസ് സഖ്യത്തിന് യു.എസ് ഓപ്പണ്‍ കിരീടം
യു.എസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്മാര്ട്ടീന ഹിംഗിസ് സഖ്യത്തിന് കിരീടം. അമേരിക്കയുടെ സാം ക്വേറെബെഥനീ മാറ്റക് സാന്‍ഡ്സ് സഖ്യത്തെ ടൈബ്രേക്കറില്‍ തോല്പിച്ചാണ് ഇന്തോസ്വിസ് സഖ്യം സീസണിലെ മൂന്നാം മിക്സഡ് ഡബിള്‍സ് കിരീടം ചൂടിയത്. സ്കോര്‍: 64, 36, 107.
1969ന് ശേഷം ഒരു സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടുന്ന ആദ്യ മിക്സഡ് സഖ്യമാണ് ഇവരുടേത്. യു.എസ് ഓപ്പണിന് പുറമേ ഈ സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍ കിരീടങ്ങളും സഖ്യം സ്വന്തമാക്കിയത്.
യു.എസ് ഓപ്പണ്‍ വിജയത്തോടെ മിക്സഡ് ഡബിള്‍സില്‍ പേസിന് ഒമ്പത് കിരീടങ്ങളായി. എട്ട് പുരുഷ ഡബിള്‍സ് കിരീടങ്ങളും നാല്പത്തിരണ്ടുകാരനായ പേസിന്റെ പേരിലുണ്ട്.
ഹിംഗിസിന്റെ നാലാം മിക്സഡ് ഡബിള്‍സ് കിരീടമാണിത്. അഞ്ച് സിംഗിള്‍സ് കിരീടങ്ങളും പത്ത് വനിതാ ഡബിള്‍സ് കിരീടങ്ങളും ഉള്‍പ്പെടെ കരിയറില്‍ ആകെ 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വിസ് താരം നേടിയിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന വനിത ഡബിള്‍സ് ഫൈനലിലും ഹിംഗിസ് സഖ്യം പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാനിയ മിര്‍സയാണ് വനിത ഡബിള്‍സില്‍ ഹിംഗിസിന്റെ പങ്കാളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha