സെറീനക്ക് കലണ്ടര്‍ സ്‌ളാമെന്ന നേട്ടത്തിലേയ്ക്കുള്ള വഴി മുടങ്ങി: ചരിത്രം കുറിക്കാന്‍ പെന്നേറ്റ
അമേരിക്കന്‍ ഒന്നാം നമ്പര്‍താരം സെറീനാ വില്യംസ് ചരിത്രനേട്ടത്തിന് തൊട്ടടുത്ത് വീണു. യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതകളുടെ സെമിയില്‍ ഇറ്റലിയുടെ സീഡില്ലാ താരം റോബര്‍ട്ട വിന്‍സി അട്ടിമറിച്ചതോടെ സെറീനയ്ക്ക് കലണ്ടര്‍ സ്‌ളാമെന്ന നേട്ടത്തിലേയ്ക്കുള്ള വഴി മുടങ്ങി.
സെറീനയ്ക്ക് ഏറെ നിര്‍ണ്ണായകമായിരുന്ന മത്സരത്തില്‍ 2-6, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ഇറ്റാലിയന്‍ താരം റോബര്‍ട്ടാ വിന്‍സി ലോക ഒന്നാം നമ്പറിനെ അട്ടിമറിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ നാട്ടുകാരിയും 26-ാം സീഡുമായ പെന്നേറ്റയെ വിന്‍സി നേരിടും. സീസണില്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബ്ള്‍ഡണ്‍ എന്നിവ സ്വന്തമാക്കിയാണ് സെറീന കലണ്ടര്‍ സ്‌ളാമിനായി സ്വന്തം നാട്ടിലിറങ്ങിയത്. 1988-ല്‍ സ്‌റ്റെഫി ഗ്രാഫ് കലണ്ടര്‍ സ്‌ളാം നേടിയതിനുശേഷം കലണ്ടര്‍ സ്‌ളാം നേടുന്ന ആദ്യ താരമാവാനുള്ള ഒരുക്കമാണ് ഇറ്റാലിയന്‍ താരം തച്ചുടച്ചത്.
ലോകറാങ്കിങ്ങില്‍ 43-ാം സ്ഥാനക്കാരിയായിരുന്ന വിന്‍സിയുടെ ആദ്യ ഗ്രാന്‍ഡ്‌സ്‌ളാം സെമി ഫൈനല്‍ മത്സരമായിരുന്നു ആര്‍തര്‍ ആഷെയില്‍ സെറീനക്കെതിരെ. ദുര്‍ബലയായ എതിരാളിക്കു മുന്നില്‍ അനായാസ ജയം മോഹിച്ച സെറീനയ്ക്ക് ആദ്യ സെറ്റ് നേടാനായെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ താരത്തെ എതിരാളി പിന്നിലേക്ക് തള്ളി. നേരത്തേ ആദ്യ സെമിയില്‍ രണ്ടാം സീഡ് റുമാനിയയുടെ സിമോണ ഹാലെപിനെ കീഴടക്കിയാണ് പെന്നേറ്റ ഫൈനലില്‍ കടന്നത്. 6-1, 6-3 എന്ന സ്‌കോറിനായിരുന്നു ജയം.
ഇക്കുറി ചാമ്പ്യനാവുന്നപക്ഷം ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം മത്സരങ്ങള്‍ കളിച്ചശേഷം ആദ്യ ഗ്രാന്‍ഡ്സ്ലാം നേടുന്ന താരമായി പെന്നേറ്റ മാറും. 33കാരിയായ പെന്നേറ്റയുടെ കന്നി ഗ്രാന്‍ഡ്‌ലാം ഫൈനലാണിത്. 26-ാം സീഡുകാരിയായ പെന്നേറ്റയുടെ 49-ാമത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്. 23-കാരിയായ റുമാനിയന്‍ താരവും പെന്നേറ്റയും തമ്മിലുള്ള അഞ്ചാമത്തെ മത്സരമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha