മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയ ആഷസ് ട്വന്റി20
ഇന്ത്യയിലെയും യുഎഇയിലെയും മാധ്യമ പ്രവര്‍ത്തകര്‍ക്കായി മീഡിയ ആഷസ് ട്വന്റി20 ക്രിക്കറ്റ്-ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ഷെട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായി 19 മുതല്‍ ഒരാഴ്ചയാണ് മല്‍സരങ്ങള്‍. യുഎഇയിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ ആതിഥ്യം വഹിക്കുന്ന മല്‍സരത്തില്‍ മുംബെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മാധ്യമ പ്രവര്‍ത്തകരെത്തുന്നത്.
19-ന് അബുദാബി സായിദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം.20-ന് ദുബായ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അക്കാഡമി ഗ്രൗണ്ടിലും 22-ന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കും. അബുദാബി അല്‍ ജസീറ മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ മല്‍സരം നടക്കുക.
ഇന്ത്യയില്‍ നിന്നെത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ ടീമും യുഎഇയിലെ മാധ്യമ പ്രവര്‍ത്തകരുടെ ടീമുമായാണ് ക്രിക്കറ്റ്, ഫുട്‌ബോള്‍ മല്‍സരങ്ങള്‍. യുഎഇ ടീമിനെ അമിദ് പാസ്വേലയും (ദ് നാഷനല്‍), ഇന്ത്യന്‍ ടീമിനെ സഞ്ജീവ് സംയാല്‍ (ഹിന്ദുസ്ഥാന്‍ ടൈംസ്) നയിക്കും. ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.ഡി. പ്രശാന്ത്, അമിദ് പാസ്വേല, സതീഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha