ഹോക്കി ഇന്ത്യ ലീഗ് താരലേലത്തില്‍ അകഷ് ദീപ് സിംഗ് വിലയേറിയ ഇന്ത്യന്‍ താരം
ഇന്ത്യന്‍ യുവ സ്‌ട്രൈക്കര്‍ അകഷ് ദീപ് സിംഗ് ഹോക്കി ഇന്ത്യ ലീഗ് നാലാം സീസണിനുള്ള താരലേലത്തില്‍ വിലയേറിയ ഇന്ത്യന്‍ താരമായി. 20,000 യു.എസ് ഡോളറായിരുന്നു അകഷ് ദീപിന്റെ അടിസ്ഥാന വില. കടുത്ത ലേലം വിളിക്കൊടുവില്‍ 84,000 ഡോളറിന് (ഏകദേശം 55 ലക്ഷത്തി 56 ആയിരംരൂപ) യു.പി. വിസാര്‍ഡ്‌സ് സ്വന്തമാക്കുകയായിരുന്നു.
യു.പി. വിസാര്‍ഡിനെ കൂടാതെ ദബാംഗ് മുംബയും റാഞ്ചിറെയ്‌സും അകഷ് ദീപിനായി ശക്തമായി രംഗത്തുണ്ടായിരുന്നു. ജര്‍മ്മന്‍ സൂപ്പര്‍താരം മോറിറ്റ്‌സ് ഫ്യൂര്‍സ്റ്റാണ് ലേലത്തില്‍ ഏറ്റവും വിലയേറിയ വിദേശതാരമായത്. 30,000 ഡോളര്‍ അടിസ്ഥാന വിലയുണ്ടായിരുന്ന മോറിറ്റ്‌സിനെ കലിംഗ ലാന്‍സര്‍ റെക്കാഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്. കടുത്ത ലേലം വിളിയില്‍ 105000 ഡോളറിന് (ഏകദേശം 69 ലക്ഷത്തി 45 ആയിരംരൂപ) ജര്‍മ്മന്‍ ഫ്‌ളേമേക്കറെ കലിംഗ സ്വന്തമാക്കിയത്. ഹോക്കി ഇന്ത്യ ലീഗില്‍ ഒരുതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഇന്ത്യന്‍ യുവതാരങ്ങളായ ഗുര്‍മയില്‍ സിംഗിനും മന്ദീപ് സിംഗിനും ലേലത്തില്‍ മികച്ച വില ലഭിച്ചു. ഡിഫന്‍ഡര്‍ ഗുര്‍മയില്‍ സിംഗിനെ ദബാംഗ് മുംബയ് 81,000 ഡോളറിനും (ഏകദേശം 53 ലക്ഷത്തി 57 ആയിരംരൂപ) സ്‌െ്രെടക്കര്‍ മല്‍ദീപിനെ 70,000 ഡോളറിന് (ഏകദേശം 96 ലക്ഷത്തി 36ആയിരം) ഡല്‍ഹി വേവ്‌റൈഡേഴ്‌സും സ്വന്തമാക്കി. മലയാളിതാരം പി.ആര്‍ ശ്രീജേഷിനെ യു.പി ടീം നിലനിറുത്തിയതിനാല്‍ ലേലത്തിന് പരിഗണിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha