മാധ്യമപ്രവര്‍ത്തക തട്ടിവീഴ്ത്തിയ അഭയാര്‍ത്ഥി ഇനി സ്പാനിഷ് ഫുട്‌ബോള്‍ അക്കാദമിയിലെ കോച്ച്
പൊലീസ് വിരട്ടിയോടിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവര്‍ത്തക തട്ടിവീഴ്ത്തുന്ന സിറിയന്‍ അഭയാര്‍ത്ഥി ഉസാമ അബ്ദുല്‍ മുഹ്‌സിനെക്കുറിച്ച് ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. മുഹ്‌സിന്‍ സിറിയയില്‍ ഫുട്‌ബോള്‍ പരിശീലകനായിരുന്നുവെന്ന് അതിനെത്തുടര്‍ന്ന് ലോകം അറിഞ്ഞതോടെ വിവിധ അക്കാദമികളാണ് അദ്ദേഹത്തെ പരിശീലകനായി ക്ഷണിച്ചത്.
സ്പാനിഷ് ഫുട്‌ബോള്‍ അക്കാദമിയുടെ ക്ഷണം മുഹ്‌സിന്‍ സ്വീകരിച്ചുവെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഉടന്‍ ഈ ജോലി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മുഹ്‌സിന്‍ അറിയിച്ചു. ഭാഷയാണ് പ്രശ്‌നം. അറബിയും അല്‍പം ഇംഗ്ലീഷും കൈവശമുള്ള മുഹ്‌സിന് സ്പാനിഷ് ഫുട്‌ബോള്‍ അക്കാദമിയിലെ വിദ്യാര്‍തിഥികളെ പരിശീലിപ്പിക്കാന്‍ സ്പാനിഷ് ഭാഷ അറിയണം. ഇപ്പോള്‍ ഭാഷ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുഹ്‌സിന്‍.
ഹംഗറിയിലെ മാധ്യമ പ്രവര്‍ത്തകയാണ് ഉസാമയെ തട്ടിവീഴ്ത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹംഗറിയിലെ റോസ്‌കി അതിര്‍ത്തിയില്‍ കാത്തുനിന്ന അഭയാര്‍ത്ഥികളെ പൊലീസ് വിരട്ടിയോടിച്ചപ്പോള്‍ മുഹ്‌സിന്‍ ഓടുന്നതിനിടയില്‍ എന്‍1 ടിവിയുടെ ക്യാമറവുമണ്‍ പെട്ര ചവിട്ടിവീഴ്ത്തിയത്. സംഭവം വിവാദമായതോടെ അവരെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 17,680 ലധികം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാമെന്ന് സ്‌പെയിന്‍ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha