ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് കൊടിയിറങ്ങി
ഈ വര്‍ഷത്തെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് കൊടിയിറങ്ങിയപ്പോള്‍ കൗമാര താരങ്ങള്‍ മികച്ച പ്രകടനങ്ങളിലൂടെ ചരിത്രമെഴുതുന്ന കാഴ്‌ചയാണ് കാണാന്‍ സാധിച്ചത്. ആറു സ്വര്‍ണങ്ങള്‍ കരസ്ഥമാക്കിയ അമേരിക്കയുടെ മിസ്സി ഫ്രങ്ക്‌ളിന്‍ എന്ന 18 കാരിയാണ് ഇവരില്‍ മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിറകെ ലിത്വാനിയയുടെ റുത്ത മെയ്‌ലുട്ടെയ്‌റ്റ്(16),അമേരിക്കയുടെ കാത്തി ലെഡെക്കി(16) എന്നിവര്‍ രണ്ടു ലോകറെക്കോഡുകളോടെ മികച്ച പ്രകടനം തന്നെ കാഴ്‌ചവെച്ചു. സമാപനദിവസമായ ഞായറാഴ്ച 4x400 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ അമേരിക്കന്‍ വനിതാ ടീം സ്വര്‍ണത്തിലേക്ക് കുതിച്ചെത്തിയതോടെയാണ് കാനഡ വംശജയായ മിസ്സി ഫ്രാങ്ക്‌ളിന്‍ ടൂര്‍ണമെന്‍റിലെ ആറാം സ്വര്‍ണം കരസ്ഥമാക്കി റെക്കോഡ് കൈപ്പിടിയിലൊതുക്കിയത്. മിസ്സിയുടെ നേതൃത്വത്തിലുള്ള ടീം മൂന്നു മിനിറ്റ് 53.23 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയും റഷ്യയും യഥാക്രമം വെള്ളിയും വെങ്കലവും കരസ്ഥമാക്കി.
https://www.facebook.com/Malayalivartha