ദേശീയഷൂട്ടിംഗ് താരം സിപ്പി സിദ്ധു വെടിയേറ്റ് മരിച്ച നിലയില്‍
ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധു(34) കൊല്ലപ്പെട്ടു.ചണ്ഡിഗഡിലെ സെക്ടര്‍ 27ല്‍ ഉള്ള പാര്‍ക്കില്‍ നിന്നാണ് വെടിയേറ്റ് മരിച്ച നിലയില്‍ സിദ്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. 2001ലെ ദേശീയ ഗെയിംസില്‍ അഭിനവ് ബിന്ദ്രയോടൊപ്പം പഞ്ചാബിന് സ്വര്‍ണം നേടിക്കെടുത്ത സിദ്ധു പഞ്ചാബിലേയും ഹരിയാനയിലേയും മുന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്. സിദ്ധുവിന്റെ ചെറുമകനാണ്.
പാര്‍ക്കില്‍ ഒരു മൃതദേഹം കിടക്കുന്നെന്ന പ്രദേശവാസികളുടെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി പൊലീസ് സ്ഥലത്തെത്തിയത്. മുഖത്ത് വെടികൊണ്ട് ചോരയൊലിപ്പിച്ച കിടക്കുന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നാല് തവണ സിദ്ധുവിന് നേരെ അക്രമി വെടിയുതിര്‍ത്തിരുന്നു. രണ്ട് വ്യത്യസ്ത ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് ഫോറന്‍സിക് അധികൃതര്‍ പറഞ്ഞു. രണ്ടില്കൂടുതല് പേര് അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് കരുതുന്നത്. അടുത്ത് നിന്നാണ് സിദ്ധുവിന് വെടിയേറ്റിരിക്കുന്നത്. തെളിവുകള്‍ അവശേഷിപ്പിക്കാതെയാണ് കൃത്യം നിറവേറ്റിയിരിക്കുന്നതെന്നതിനാല് ഇവര്‍ പ്രൊഫഷണല്‍ കൊലപാതകികളാണെന്നും സംശയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha