നെയ്മര്‍ക്ക് കോടതിയുടെ റെഡ് കാര്‍ഡ്, നെയ്മറുടെ സ്വത്തുവകകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവ്
നികുതി നല്‍കാതെ സര്‍ക്കാരിനെ ട്രിബിള്‍ ചെയ്യാന്‍ ശ്രമിച്ച ബാഴ്‌സിലോണയുടെ സൂപ്പര്‍ താരം നെയ്മര്‍ക്ക് ബ്രസീല്‍ ജഡ്ജിയുടെ വക റെഡ് കാര്‍ഡ്. നികുതി വെട്ടിപ്പ് നടത്തിയ നെയ്മറുടെ സ്വത്തുവകകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഏകദേശം 314 കോടി രൂപയുടെ സ്വത്ത് മരവിപ്പിക്കാനാണ് കോടതി ഉത്തരവ്. നെയ്മര്‍ 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 63.3 ദശലക്ഷം റിയേസ് നികുതി വെട്ടിപ്പ് നടത്തിയെന്ന് ഇതിന് മുമ്പ് കണ്ടെത്തിയിരുന്നു. പിഴയും പലിശയും ചേര്‍ത്ത് ഈ തുകയുടെ മൂന്ന് ഇരട്ടിയാണ് മരവിപ്പിച്ചിരിക്കുന്നത്. കേസ് തീരുന്നതുവരെ കോടതി മരവിപ്പിച്ച വസ്തുവകകള്‍ വില്‍പ്പന നടത്താനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല. നെയ്മറുടെ പേരിലുള്ള മൂന്നു കമ്പനികളുടെ ആസ്തികളാണ് മരവിപ്പിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha