ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10മീറ്ററില്‍ സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യ നേടി
മുന്‍ ലോക ഒന്നാം റാങ്കുകാരി ഹീന സിദ്ധു ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഹീന സ്വര്‍ണം സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ ശ്വേതാ സിംഗിനാണ് വെള്ളി. ഇന്ത്യയുടെ യാഷ്അശിനി നാലാം സ്ഥാനത്തും എത്തി. കൊറിയയുടെ സിയോണ്‍ കിമ്മിനാണ് വെങ്കലം.
ഇതോടെ, ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമായി മെഡല്‍പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇറാനാണ് തൊട്ടുപിന്നിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha