ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ട് അംഗങ്ങളും പുരുഷന്മാര്‍..!
ഇറാന്റെ ദേശിയ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ട് താരങ്ങളും പുരുഷന്മാരാണെന്ന് റിപ്പോര്‍ട്ട്. താരങ്ങള്‍ ലിംഗ മാറ്റ ശസ്ത്രക്രീയ കാത്തിരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഇറാനിയന്‍ വെബ്‌സൈറ്റാണ് ആരെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ഇറാനിയന്‍ ഫുട്‌ബോള്‍ ലീഗുമായി ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥന്‍ മൊജ്തബി ഷരീഫാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ചെവിയും കഴുത്തും മൂടുന്ന ശിരോ വസ്ത്രം, ശരീരം ഇറുകുന്ന രിതിയില്‍ പൂര്‍ണമായും ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന വസ്ത്രങ്ങളുമാണ് ഇറാന്റെ ഫുട്‌ബോള്‍ താരങ്ങള്‍ കളിക്കളത്തില്‍ ധരിക്കുന്നത്. സ്ത്രീ ശരീരങ്ങളുമായി സാമ്യം പുലര്‍ത്തുന്നവരും സ്ത്രീകളുടേതിന് സമാനമായ പെരുമാറ്റ രീതി പുലര്‍ത്തുന്നവരുമാണ് പിടിയിലായ എട്ട് പുരുഷന്മാരും. ഇതുകൊണ്ടുതന്നെ ടീം അംഗങ്ങളുടെ ലിംഗഭേദം പെട്ടെന്ന് ആര്‍ക്കും കണ്ടെത്താനാവില്ല.
2010-ലാണ് ആദ്യം ഇറാനിയന്‍ വനിതാ ടീമില്‍ പുരുഷ സാന്നിധ്യമുള്ളതായി ആക്ഷേപമുയര്‍ന്നത്. ടീം ഗോളി പുരുഷനാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് താരങ്ങളില്‍ ലിംഗ പരിശോധന നടത്താന്‍ ഉന്നതതല തീരുമാനമുണ്ടായി. തുടര്‍ന്ന് 2014-ല്‍ നാല് ദേശിയ ടീം അംഗങ്ങള്‍ പുരുഷന്മാരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ ദേശീയ ഫുട്‌ബോള്‍ ടീമിലെ എട്ട് അംഗങ്ങളും പുരുഷന്മാരെന്ന് തെളിയുകയായിരുന്നു.
എന്നാല്‍ അംഗങ്ങളില്‍ പലരും ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയരായവരാണ്. ഇറാനില്‍ ലിംഗമാറ്റ ശസ്ത്രക്രീയ നിയമപരമാണെന്നതും ശ്രദ്ധേയമാണ്. പക്ഷേ രണ്ടു വര്‍ഷത്തെ ചികിത്സ പൂര്‍ത്തിയായാല്‍ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ണമാകൂ എന്നതാണ് പല താരങ്ങള്‍ക്കും തിരിച്ചടിയായത്. ടീം അംഗങ്ങളില്‍ പലരും പുരുഷന്മാരാണെന്ന് തെളിഞ്ഞതോടെ വനിത ടീമിന്റെ പ്രകടനവും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കും. ലോക ഫുട്‌ബോള്‍ റാങ്കിങ്ങില്‍ 59-ാം സ്ഥാനത്തു നില്‍ക്കുന്ന ഇറാന്റെ വനിതാ ടീമിന് ഏഷ്യന്‍ റാങ്കിങ്ങില്‍ 13-ാം സ്ഥാനമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha