സാനിയ മിര്‍സ-ഹീംഗിസ് സഖ്യം വുഹാന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ ഫൈനലില്‍
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും സ്വിസ് കൂട്ടുകാരി മാര്‍ട്ടിന ഹീംഗിസും വുഹാന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ ഫൈനലില്‍ കടന്നു.
വെള്ളിയാഴ്ച നടന്ന സെമിയില്‍ ചൈനീസ് തായ്പേയിയുടെ ചിങ് ചാന്‍യുങ് ജാന്‍ ചാന് സഖ്യത്തെയാണ് ലോക ഒന്നാം നമ്പര്‍ സാനിയാ സഖ്യം കീഴടക്കിയത്.
സാനിയാ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നാലാം സീഡ് സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-1.
സീഡില്പ്പെടാത്ത റൊമാനിയയുടെ കമേലിയ ബെഗുമോണികാ നികുലെസ്കു സഖ്യത്തെയാണ് കലാശ പോരാട്ടത്തില്‍ ഇന്തോസ്വിസ് സഖ്യം നേരിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha