ടോം ജോസഫിനെ അവഗണിച്ച് അര്‍ജുന; പുനപരിശോധിക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം
മലയാളി വോളിബോള്‍ താരം ടോം ജോസഫിനെ അര്‍ജുന അവാര്‍ഡില്‍ വീണ്ടും തഴഞ്ഞു. അര്‍ജുനയക്കായുള്ള പതിനാറംഗ പട്ടികയില്‍ നിന്ന് ടോംമിനെ ഒഴിവാക്കി പതിനഞ്ചുപേരുടെ പട്ടിക സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ മിനിട്‌സില്‍ ഒപ്പുവെക്കാതെ സമിതിയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇത് പുനപരിശോധിക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായ ഒമ്പതാം തവണയാണ് പട്ടികയിലുണ്ടായിട്ടും ടോമിന്‌് അര്‍ജുന അവാര്‍ഡ് നിഷേധിക്കുന്നത്. ഇതിനെതിരേ കേരളത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേന്ദ്ര കായിക മന്ത്രിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നേരിട്ട് വിളിച്ചു പ്രതിഷേധം അറിയിച്ചിരുന്നു.
മുന്‍ ക്രിക്കറ്ററും ഇപ്പോള്‍ കമന്റേറുമായ രവി ശാസ്‌ത്രിയാണ് ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. കായിക രംഗത്ത് വോളിബോള്‍ ഇന്ത്യക്ക് അഭിമാനാര്‍ഹമായ നേട്ടങ്ങളൊന്നും സമ്മാനിച്ചിട്ടില്ലെന്നാണ് ഇതിന് കാരണമായി രവിശാസ്‌ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha