ബര്‍ത്തോളി ടെന്നീസിനോടു വിടപറഞ്ഞു
വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ത്തോളി ടെന്നീസിനോടു വിടപറഞ്ഞു. വിംബിള്‍ഡണ്‍ കിരീടം നേടിയ ആഴ്ചകള്‍ക്കു പിന്നാലെയാണ് ബര്‍ത്തോളിയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. തുടര്‍ച്ചയായ പരിക്കുകള്‍ വലയ്ക്കുന്നതാണ് അവരെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. വേദനകള്‍ സഹിച്ച് ഇനിയും തുടരാന്‍ കഴിയില്ലെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്കൊണ്ട് ബര്‍ത്തോളി പറഞ്ഞു.
സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ റൊമാനിയയുടെ സിമോണ ഹലെപ്പിനോടു രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായതിനു പിന്നാലെയാണ് ബര്‍ത്തോളിയുടെ പ്രഖ്യാപനം. തന്റെ അവസാന മത്സരത്തിലെ തോല്‍വിയല്ല വിംബിള്‍ഡണ്‍ കിരീട നേട്ടമാണ് എല്ലാവരും ഓര്‍ക്കേണ്ടതെന്നും ബര്‍ത്തോളി ആരാധകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha