ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കിരീടം റഷ്യയ്‌ക്ക് ; ബോള്‍ട്ടിന് ട്രിപ്പിള്‍ സ്വര്‍ണ്ണം
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ റഷ്യ കിരീടം നേടി. അമേരിക്കയെ മറികടന്നാണ് റഷ്യ കിരീടം സ്വന്തമാക്കിയത്. ഏഴു സ്വര്‍ണവും,നാല് വെള്ളിയും, ആറ് വെങ്കലവും ഉള്‍പ്പെടെ പതിനേഴ് മെഡലുകളാണ് റഷ്യ സ്വന്തമാക്കിയത്.
അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ സ്വര്‍ണ്ണം. അവസാന ഇനമായ 4 ഗുണം 100 മീറ്റര്‍ റിലെയില്‍ ജമൈക്കന്‍ ടീമിന് സ്വര്‍ണ്ണം നേടി. ഇതോടെ ചാമ്പ്യന്‍ ഷിപ്പില്‍ എട്ട് സ്വര്‍ണ്ണം എന്ന നേട്ടമാണ് ബോള്‍ട്ട് സ്വന്തമാക്കിയത്.
ഇതോടെ മൈക്കിള്‍ ജോണ്‍സണ്‍, കാള്‍ ലൂയിസ് എന്നിവര്‍ക്കൊപ്പം മീറ്റില്‍ ഏറ്റവും കൂടുതല് സ്വര്‍ണ്ണം നേടുന്ന താരമായി ബോള്‍ട്ട് മാറി.നേരത്തെ 100 മീറ്ററിലും 200 മീറ്ററിലും ബോള്‍ട്ടിന് സ്വര്‍ണ്ണം നേടിയിരുന്നു.
https://www.facebook.com/Malayalivartha