ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
ഏഷ്യ കപ്പ് ഹോക്കി സെമിയില്‍ പ്രവേശിച്ച ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.സെമിഫൈനലിന് മുന്നോടിയായി അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ഇന്ത്യ ബുധനാഴ്‌ച ബംഗ്ലാദേശിനെ നേരിടുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയുടെ യുവതാര നിര ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങുന്നത്. വ്യാഴാഴ്‌ച നടക്കുന്ന സെമിയില്‍ ഇന്ത്യ ആതിഥേയരായ മലേഷ്യയെ നേരിടും. ജപ്പാനെ 3-2ന് പരാജയപ്പെടുത്തിയാണ് മലേഷ്യ സെമിയില്‍ പ്രവേശിച്ചത്.
ലോകകപ്പിനുള്ള യോഗ്യത ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യക്ക് കിരീടത്തില്‍ കുറഞ്ഞൊരു ലക്ഷ്യമില്ല. ഒമാനെതിരേ ഗോള്‍വര്‍ഷത്തോടെയായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അരങ്ങേറ്റം. എട്ടു ഗോളുകള്‍ക്കാണ് ഇന്ത്യ ഒമാനെ തകര്‍ത്തത്. ഇന്ത്യ കിരീടം നേടിയ 2007 ഫൈനലില്‍ കൊറിയയായിരുന്നു എതിരാളികള്‍. കൊറിയക്കെതിരേ അഞ്ചു പെനാലിറ്റി കോര്‍ണറുകള്‍ രക്ഷപ്പെടുത്തിയ മലയാളി താരം ശ്രീജേഷായിരുന്നു ഇന്നലത്തെ താരം. പാക്കിസ്ഥാനാണ് സെമിയില്‍ കടന്ന മറ്റൊരു ടീം. ഇനി നടക്കാനിരിക്കുന്ന ഒമാന്‍-കൊറിയ മത്സരത്തിലെ ജേതാക്കളാകും സെമിയിലെത്തുന്ന മറ്റൊരു ടീം.
https://www.facebook.com/Malayalivartha