സമകാലിക ടെന്നീസിലെ ഉജ്വലപ്രതിഭയായ ജോക്കോവിച്ചിനു എടിപി വേള്‍ഡ് ടൂര്‍ കിരീടം
സമകാലിക ടെന്നീസിലെ ഉജ്വലപ്രതിഭ താന്‍തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് തുടര്‍ച്ചയായ നാലാം തവണയും എടിപി വേള്‍ഡ് ടൂര്‍ കിരീടത്തില്‍ മുത്തമിട്ടു. പാരമ്പര്യത്തിന്റെ കരുത്തും സൗന്ദര്യത്തിന്റെ മികവുമായി റാക്കറ്റേന്തിയ സ്വിറ്റ്സര്‍ലന്‍ഡിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഒ2 ആരീന സ്റ്റേഡിയത്തില്‍ താരമായത്. സ്കോര്‍: 6-3,6-4.
ജോക്കോവിച്ചിന്റെ കരിയറിലെ 11-ാം ഗ്രാന്‍ഡ്സ്്ലാം കിരീടമാണിത്. ഏറ്റവും കൂടുതല്‍ ഗ്രാന്ഡ്സ്്ലാമുകള് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഈ 28കാരന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha