യുഎസ് ഓപ്പണ്‍ ; സോംദേവ് രണ്ടാം റൗണ്ടില്‍
യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ സോംദേവ് ദേവ് വര്മ്മന് രണ്ടാം റൗണ്ടില്‍. സ്ലോവാക്യയുടെ ലൂക്കാസ് ലാക്കോയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് സോംദേവ് രണ്ടാം റൗണ്ടില്‍ സ്ഥാനം പിടിച്ചത്. ആദ്യ സെറ്റ് സോംദേവ് കൈവിട്ടിരുന്നു.
മഴ നിരവധി തവണ തടസപ്പെടുത്തിയ മത്സരം എട്ടു മണിക്കൂറോളം നീണ്ടിരുന്നു. സ്കോര്‍ 4-6, 6-1, 6-2, 4-6, 6-4. 20-ാം സീഡ് ഇറ്റലിയുടെ ആന്ദ്രയേസ് സെപ്പിയാണ് രണ്ടാം റൗണ്ടില്‍ സോംദേവിന്റെ എതിരാളി.
https://www.facebook.com/Malayalivartha