ഓസ്‌കര്‍ പിസ്‌റ്റോറിയസ് കുറ്റക്കാരനെന്ന് മേല്‍ക്കോടതി
2013 ലെ പ്രണയദിനത്തില്‍ കാമുകിയായ റീവ സ്റ്റീന്‍കാംപിനെ കൊലപ്പടുത്തിയ കുറ്റത്തിന് പ്രമുഖ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കര്‍ പിസ്‌റ്റോറിയസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അര്‍ദ്ധരാത്രി വീട്ടിലെത്തിയ കാമുകിയെ കള്ളനെന്ന് തെറ്റിദ്ധരിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് അന്ന് ആഫ്രിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍അന്ന് വീട്ടിലെത്തുന്ന ആളെ കൊല്ലാന്‍ പിസ്‌റ്റോറിയസ് തക്കം പാര്‍ത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നുമാണ് കോടതി പറഞ്ഞത്. നരഹത്യ എന്ന കീഴ്‌ക്കോടതി വിധി റദ്ദ് ചെയ്ത മേല്‍ക്കോടതി ഇദ്ദേഹം കുറ്റക്കാരനാണെന്ന് വിധിച്ചിക്കുകയായിരുന്നു.
നേരത്തെ പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് പിസ്‌റ്റോറിയസ് ജയില്‍ മോചിതനായിരുന്നു. എങ്കിലും പിസ്‌റ്റോറിയസ് വീട്ടുതടങ്കലില്‍ തുടരുകയായിരുന്നു. ജയില്‍ ശിക്ഷയുടെ ആറില്‍ ഒരു ഭാഗം അനുഭവിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് പിസ്‌റ്റോറിയസിന് പരോള്‍ബോര്‍ഡ് പരോള്‍ അനുവദിച്ചത്. അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പിസ്‌റ്റോറിയസ് ഒരുവര്‍ഷക്കാലമാണ് ജയിലില്‍ കഴിച്ചു കൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha