സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം ജില്ലയ്ക്ക്
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം ജില്ലയ്ക്ക്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ താരം ബിബിന്‍ ജോര്‍ജാണ് റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിനാണ് മെഡല്‍ കരസ്ഥമാക്കിയത്. ഈ ഇനത്തില്‍ ഇടുക്കി വെള്ളിയും പാലക്കാട് വെങ്കലവും നേടി.
21 വര്‍ഷം മുമ്പ് 1994ല്‍ ഷാജി കുറിച്ച മീറ്റ് റെക്കോര്‍ഡ് ആണ് ബിബിന്‍ തകര്‍ത്തത്. 15.08 മിനിറ്റിലാണ് 5000 മീറ്റര്‍ ദൂരം താരം പൂര്‍ത്തിയാക്കിയത്. മീറ്റിലെ ആദ്യ റെക്കോഡിനും ബിബിന്‍ അര്‍ഹനായി. 2014ലും ആദ്യ മീറ്റ് റെക്കോര്‍ഡ് ബിബിന്‍ നേടിയിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂള്‍ സി. ബബിതക്ക് സ്വര്‍ണം. മേഴ്‌സിക്കുട്ടന്‍ അക്കാഡമിയിലെ പി.ആര്‍ അലീഷയെ മറികടന്നാണ് സ്വര്‍ണം നേടിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം. ദേശീയ റെക്കോര്‍ഡിനെക്കാള്‍ മികച്ച പ്രകടനമാണ് അനുമോള്‍ കാഴ്ചവെച്ചതെന്നാണ് റിപ്പോര്‍ട്ട്. കെ.ആര്‍ ആതിരയെ ആണ് അനുമോള്‍ മറികടന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിന്റെ പി.എന്‍ അജിത്ത് സ്വര്‍ണം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha