പൂണെയും രാജ്‌കോട്ടും പുതിയ രണ്ട് ഐ. പി. എല്‍ ടീമുകള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ പുതിയ രണ്ട് ടീമുകളായി പൂണയും രാജ്‌കോട്ടും. വാതുവെപ്പ് വിവാദത്തില്‍ പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്താന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് പകരമാണ് പുതിയ ടീമുകള്‍ എത്തുന്നത്. പതിനാറ് കോടിക്ക് സഞ്ജിവ് ഗോയങ്ക പൂണെയും പത്ത് കോടിക്ക് ഇന്റക്‌സ് കമ്പനി രാജ്‌കോട്ട് ടീമിനെയും നേടി. ടീമുകളുടെ ഹോം ഗ്രൗണ്ടിന്റെ കാര്യത്തില്‍ തീരുമാനമായട്ടില്ല. കൊച്ചിയേയും ജയ്പൂരിനെയും നേരത്തെ തന്നെ ലേലത്തില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ കേരളത്തിന് ടസ്‌ക്കേഴ്‌സിന് പകരം ടീം എന്ന പ്രതീക്ഷ അസ്തമിച്ചിരുന്നു.
വോഡാഫോണ്‍, ചെട്ടിനാട് സിമന്റ്, സ്‌ററാര്‍ ഇന്ത്യ, വിഡിയോകോണ്‍, ആര്‍. പി. ജി. ഗ്രൂപ്പ്, എന്‍.ഡി.ററി.വി, സെററ് മാക്‌സ്, സൈക്കിള്‍ അഗബര്‍ത്തി തുടങ്ങി 22 പ്രമുഖ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. പുതിയ ഫ്രാഞ്ചൈസികള്‍ക്ക് സസ്‌പെന്‍ഷനിലായ ടീമുകളുടെ താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനാകും. ധോണി, സുരേഷ് റെയ്‌ന, മക്കല്ലം, ഡുപ്ലിസിസ്, ഹസ്സി, രവിന്ദ്ര ജഡേജ, രഹാനെ, സന്ജു സാംസണ്‍, വാട്‌സണ്‍, ബിന്നി തുടങ്ങിയ പ്രമുഖര്‍ അടക്കം 50 കളിക്കാരുടെ പൂള്‍ തയ്യാറാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha