കായിക താരങ്ങളുടെ ഭാവി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല : പി.ടി ഉഷ
ദേശിയ സ്‌കൂള്‍ കായികമേളയുടെ നടത്തിപ്പില്‍ നിന്നും കേരളത്തിന്റെ പിന്മാറ്റം ന്യായികരിക്കാനാകില്ലെന്ന് പി.ടി ഉഷ. ദേശിയ സ്‌കൂള്‍ കായികമേള കോഴിക്കോട് നടത്തുന്നതിനായുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും സര്‍ക്കാര്‍ പിന്മാറ്റം അതിശയിപ്പിക്കുന്നതാണെന്നും. കായിക താരങ്ങളുടെ ഭാവി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നും, മൂന്ന് കോടി ചിലവ് ആകുമെന്ന സര്‍ക്കാര്‍ വാദം തെറ്റാണ് ഒന്നരക്കോടി രൂപയില്‍ കായികമേളയുടെ ചിലവുകള്‍ തീര്‍ക്കാമെന്നും ഉഷ വാദിക്കുന്നു. കായിക താരങ്ങളോടുള്ള അവഗണനയുടെ ഭാഗമാണിത് കായികമേള കേരളത്തില്‍ നടത്തിയാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് പങ്കെടുക്കാമായിരുന്നെന്നും ഉഷ പറഞ്ഞു. പരീക്ഷ, നിയമസഭാ തിരഞ്ഞെടുപ്പ് എന്നീ കാരണങ്ങള്‍ നിരത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശിയ സ്‌കൂള്‍ കായികമേള നടത്തിപ്പില്‍ നിന്നുള്ള പിന്മാറ്റത്തെ ന്യായികരിച്ചത്. സര്‍ക്കാരിന്റെ ഈ തടസവാദത്തിന് അടിസ്ഥാനമില്ലെന്നാണ് ഭൂരിഭാഗം കായിക താരങ്ങളുടെയും അഭിപ്രായം. പ്രതിക്ഷിക്കാത്ത നടപടിയെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു. കേരളത്തിന്റെ പിന്മാറ്റത്തോടെ മറ്റ് സംസ്ഥാനങ്ങള്‍ മീറ്റ് ഏറ്റടുക്കാനുള്ള സാധ്യതയും കുറവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha