ദേശീയ സ്‌കൂള്‍ കായികമേളക്ക് ഗോവ വേദിയായേക്കും
അനിശ്ചിതത്വത്തിലായ ദേശീയ സ്‌കൂള്‍ കായിക മേള ഗോവയില്‍ നടക്കാന്‍ സാധ്യത. പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടായേക്കും. കേന്ദ്ര കായിക മന്ത്രാലയം അധികൃതര്‍ ഇക്കാര്യം ഗോവ സര്‍ക്കാറുമായി ചര്‍ച്ച നടത്തിവരുകയാണ്. സ്‌കൂള്‍ മേളക്ക് വേദിയൊരുക്കുന്നതു സംബന്ധിച്ച് ബുധനാഴ്ചക്കകം തീരുമാനം അറിയിക്കാമെന്നാണ് ഗോവ സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ മറുപടി. ഇക്കാര്യത്തില്‍ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍, കായിക സെക്രട്ടറി രാജീവ് ഗുപ്ത എന്നിവരുമായി കേരളത്തില്‍നിന്നുള്ള ഇടത് എം.പിമാര്‍ ചര്‍ച്ച നടത്തി.
വര്‍ഷങ്ങളായി കേരളം ചാമ്പ്യന്‍പട്ടം നേടി ആധിപത്യം പുലര്‍ത്തുന്ന ദേശീയമേള മുടങ്ങിയാല്‍ സംസ്ഥാനത്തുനിന്നുള്ള കായികതാരങ്ങളുടെ അവസരം നഷ്ടമാകുമെന്ന് എം.പിമാര്‍ മന്ത്രാലയം സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി. മേള മുടങ്ങുന്നതില്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ പ്രകടിപ്പിച്ച അതൃപ്തിയും സംഘം ഉന്നയിച്ചു. ഗോവ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ചചെയ്ത് തീരുമാനം അറിയിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രാലയം സെക്രട്ടറി എം.പിമാരെ അറിയിച്ചു. മേള നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഗോവയില്‍ ലഭ്യമാണെന്നിരിക്കെ, അവര്‍ ആതിഥ്യം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവയും പിന്മാറിയാല്‍ മേള ഏറ്റെടുക്കാന്‍ ഒരിക്കല്‍കൂടി ആവശ്യപ്പെട്ട് കേരളത്തെ സമീപിക്കാനുമാണ് കേന്ദ്രത്തിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha