ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്.... 15 റണ്ണിന് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ധോനിപ്പട ഫൈനലില്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്.... 15 റണ്ണിന് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ധോനിപ്പട ഫൈനലില്‍.
ചെന്നൈ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്താക്കപ്പെട്ടു. ബാറ്റിങ് തുടങ്ങി മൂന്നാം ഓവറില്‍ സ്‌കോര്‍ 22ല്‍ നില്‍കെ ടൈറ്റന്‍സിന്റെ ആദ്യ വിക്കറ്റ് വീണു.
11 പന്തില്‍ 12റണ്‍സുമായി വൃദ്ധിമാന്‍ സാഹ പുറത്തായി. പിന്നാലെ എട്ട് റണ്‍സ് മാത്രം നേടി ഹാര്‍ദിക് പാണ്ഡ്യയും മടങ്ങി. അതോടെ ടൈറ്റന്‍സ് 5.5 ഓവറില്‍ 41-2 എന്ന നിലയിലായി.
ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് റണ്ണുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 16 പന്തുകള്‍ നേരിട്ട് 17 റണ്‍സുമായി ദാസുന്‍ ശനകയും കളം വിട്ടു. പിന്നാലെ എത്തിയ ഡേവിഡ് മില്ലറാകട്ടെ വെറും നാല് റണ്‍സ് മാത്രമാണ് നേടിയത്. താരങ്ങള്‍ ഓരോരുത്തരായി കൂടാരം കയറിയപ്പോഴും ഗില്ലിന്റെ സാന്നിധ്യം പ്രതീക്ഷ നല്‍കുന്നതായിരുന്നു.
പക്ഷെ, ഈ പ്രതീക്ഷയ്ക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. 38 ബോളില്‍ 4 ഫോറും 1 സിക്‌സും സഹിതം 42 റണ്‍സ് നേടിയെങ്കിലും ?ഗില്ലിന്റെ പുറത്താകല്‍ ടൈറ്റന്‍സിന് കനത്ത തിരിച്ചടിയായി. ഈ സമയം 88-5 എന്ന നിലയില്‍ ടൈറ്റന്‍സ് തകര്‍ന്നു. സ്‌കോര്‍ബോര്‍ഡില്‍ 100 കടത്താന്‍ 15-ാം ഓവര്‍ പിന്നിടേണ്ടിവന്നു. അതിനിപ്പുറം രാഹുല്‍ തെവാത്തിയയും പുറത്തായി. വെറും മൂന്ന് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ എത്തിയ വിജയ് ശങ്കറും റാഷിദ് ഖാനും ചേര്‍ന്ന് ചെറിയൊരു പ്രതിരോധം തീര്‍ത്തെങ്കിലും 14 റണ്‍സ് കുറിച്ച് ശങ്കര്‍ പുറത്തായതോടെ അതും അവസാനിച്ചു. പിന്നാലെ റണ്ണൊന്നും എടുക്കാതെ ദര്‍ശന്‍ നല്‍കണ്ഡെയയും മടങ്ങി.
16 പന്തില്‍ 30 എടുത്ത് റാഷിദ് ഖാനും പുറത്തായി. അഞ്ച് റണ്‍സുമായി മുഹമ്മദ് ഷമി അവസാന ബോളില്‍ പുറത്തായി. ഏഴ് റണ്‍സെടുത്ത നൂര്‍ അഹമ്മദ് പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് എടുത്തത്. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
ഫൈനലിലെത്താന്‍ ടൈറ്റന്‍സിന് ഇനിയും ഒരവസരം കൂടിയുണ്ട്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടി ജയിച്ചാല്‍ കലാശപ്പോരിലെത്താന്‍ കഴിയും.
"
https://www.facebook.com/Malayalivartha