2020 ജപ്പാന് സ്വന്തം; 2020ലെ ഒളിമ്പിക്‌സ് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍
2020ലെ ഒളിമ്പിക്‌സ് ജപ്പാനില്‍. മാഡ്രിഡിനേയും, ഇസ്‌താംബൂളിനേയും പിന്തള്ളി ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോക്ക് നറുക്കുവീഴുകയായിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് ടോക്കിയോയെ തെരെഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്‌സിന് വേദിയാകുന്നത്. ഇതിന് മുമ്പ് 1964 ലായിരുന്നു ടോക്കിയോയില്‍ ഒളിമ്പിക്‌സ് അരങ്ങേറിയത്.
പന്ത്രണ്ട് വര്‍ഷം ഒളിമ്പിക് പ്രസ്ഥാനത്തെ നയിച്ചശേഷം ഈ ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന ജാക് റോഗാണ് ഒളിമ്പിക് വേദി പ്രഖ്യാപിച്ചത്. ജാപ്പനീസ് സമയം പുലര്‍ച്ച അഞ്ചരയ്ക്കാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഒളിമ്പിക്‌സ് നടത്താമെന്ന വാഗ്ദാനമാണ് ജപ്പാന് അനുകൂലമായത്. തെരുവില്‍ ഒത്തു ചേര്‍ന്നാണ് ജപ്പാന്‍ ജനത തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.
മാഡ്രിഡ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും ഇസ്‌താംബൂളിനോട് ശക്തമായ മത്സരമാണ് ടോക്കിയോക്ക് നടത്തേണ്ടി വന്നത്. കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടതും ഇസ്‌താംബൂള്‍ ആണ്. ഫുകുഷിമ ആണവ നിലയത്തിലെ ചോര്‍ച്ചയില്‍ തട്ടി ടോക്കിയോ തഴയപ്പെട്ടേക്കാം എന്നതരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 36നെതിരെ 60 വോട്ടുകള്‍ നേടി ടോക്കിയോ ഒളിമ്പിക് വേദി പിടിച്ചെടുത്തു.
ഇതോടെ രണ്ടു വര്‍ഷം ഒളിമ്പിക്‌സിന് വേദിയൊരുക്കുന്ന ആദ്യ ഏഷ്യന്‍ നഗരമെന്ന ബഹുമതി കൂടി ടോക്യോയ്ക്ക് സ്വന്തമാകും. നേരത്തെ 1940ലും ടോക്യോ വേദിയായി നിശ്ചയിച്ചിരുന്നെങ്കിലും രണ്ടാം ലോക മഹായുദ്ധം കാരണം ഗെയിംസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല.
ഫുക്കുഷിമയിലെ പ്രശ്‌നങ്ങള്‍ യാതൊരു കാരണവശാലും 240 കിലോമീറ്റര്‍ അകലെയുള്ള ടോക്യോയില്‍ നടക്കുന്ന ഗെയിംസിനെ ബാധിക്കില്ലെന്ന് വേദി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സൊ ആബെ പറഞ്ഞു.
https://www.facebook.com/Malayalivartha