യു.എസ് ഓപ്പണ്‍ വനിതാ കിരീടം സെറീനയ്‌ക്ക്
യു.എസ് ഓപ്പണ്‍ വനിതാ കിരീടം സെറീന വില്യംസിന്. ബെലാറസിന്റെ വിക്ടോറിയ അസറങ്കയെ തോല്‍പ്പിച്ചാണ് സെറീന കിരീടം ചൂടിയത്. സെറീനയുടെ അഞ്ചാം യു.എസ് ഓപ്പണ്‍ കിരീടമാണിത്. ഇതോടെ റോജര്‍ ഫെഡററുടെ പതിനേഴ് ഗ്രാന്‍സ്ലാം കിരീട നേട്ടം എന്ന റെക്കോഡിനൊപ്പം സെറീനയും എത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് അസറങ്കയ്‌ക്ക് കിരീടം നഷ്ടമായത്. മൂന്നാം സെറ്റിലാണ് അസറങ്കെ പതറിയത്. രണ്ട് മണിക്കൂര്‍ മുപ്പത് മിനിറ്റ് കളി നീണ്ടുനിന്നു.
ഈ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും അസറങ്കയ്‌ക്ക് മുമ്പില്‍ സെറീനയ്‌ക്ക് മുട്ടുമടയ്‌ക്കേണ്ടി വന്നിരുന്നു. അതിനാല്‍ തന്നെ ഇത് ഒരു മധുര പ്രതികാരം കൂടിയായി സെറീനയ്‌ക്ക്. യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിയും അമേരിക്കന്‍ താരത്തിന് സ്വന്തമായി. ഓസ്‌ട്രേലിയയുടെ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡാണ് 31 കാരിയായ സെറീന സ്വന്തം പേരിലാക്കിയത്.
https://www.facebook.com/Malayalivartha