ഒളിമ്പിക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബദല്‍ കമ്മിറ്റി
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുറത്താക്കിയ സാഹചര്യത്തില്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബദല്‍ കമ്മിറ്റി രൂപീകരിച്ചു. 2020ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സ് അടക്കമുള്ള പ്രധാന മത്സരങ്ങളുടെ ഏകോപനം ഈ ബദല്‍ കമ്മിറ്റിക്കായിരിക്കും.
കായിക മന്ത്രാലയം സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവന്‍. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഡയറക്ടര്‍ ജനറല്‍, ജോയന്റ് സെക്രട്ടറി (സ്‌പോര്‍ട്‌സ്), ജോയന്റ് സെക്രട്ടറി (വികസനം), കായികമേഖലയില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിനിധി, ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനില്‍നിന്നുള്ള ഒരംഗം, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധി, വിവിധ കായിക വിഭാഗങ്ങളില്‍നിന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ചീഫ് കോച്ച്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ടീംസ്, സായി), ആവശ്യമെങ്കില്‍ ഇതര കായിക വിഭാഗത്തില്‍നിന്നുള്ള ഒരു പ്രതിനിധി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
ടൂര്‍ണമെന്റുകളിലേക്കുള്ള ടീമുകളുടെ തയ്യാറെടുപ്പ്, ഓരോ ടൂര്‍ണമെന്റുകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, ഓരോ മൂന്ന് മാസത്തിലും കളിക്കാരുടെ പരിശീലന പുരോഗതിയുടെ അവലോകനം, ആവശ്യമായ ഫണ്ടുകളുടെ കണ്ടെത്തലും വിനിയോഗവും എന്നീ ചുമതലകളും വിഷയനിര്‍ണയകമ്മിറ്റിയുടെ പരിധിയില്‍ വരുമെന്ന് കായികമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha