ഇന്ത്യയുടെ ഒളിമ്പിക്സ്, ലോകചാമ്പ്യന്‍ നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് ഫൈനലില്‍ കിരീടം നിലനിര്‍ത്താനായില്ല
ഇന്ത്യയുടെ ഒളിമ്പിക്സ്, ലോകചാമ്പ്യന്‍ നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് ഫൈനലില്‍ കിരീടം നിലനിര്‍ത്താനായില്ല. ജാവ്ലിന്‍ ത്രോയില്‍ രണ്ടാമതായി. എറിഞ്ഞത് 83.80 മീറ്റര്‍. ചെക്ക് താരം ജാകൂബ് വാഡില്‍ജകാണ് ചാമ്പ്യന്‍ (84.24). കഴിഞ്ഞവര്‍ഷം നീരജിനായിരുന്നു ഒന്നാംസ്ഥാനം.
ലോകത്തെ മികച്ച ആറ് താരങ്ങള്‍ അണിനിരന്ന വേദിയില്‍ ലോകചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണദൂരത്തിന് (88.17) അടുത്തെത്താനായില്ല. ആദ്യ ഏറ് ഫൗളായി. തുടര്‍ന്ന് 83.80 മീറ്റര്‍, 81.37 മീറ്റര്‍. നാലാമത്തേത് ഫൗളായി. അഞ്ചാം ഏറ് 80.74. അവസാനത്തേത് 80.90 മീറ്ററില്‍ അവസാനിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha