ദേശിയ സ്‌കൂള്‍ കായിക മേളയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു
ദേശിയ സ്‌കൂള്‍ കായിക മേളയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു. കോഴിക്കോട് വേദിയാകുന്ന കായികമേള ജനുവരി 29ന് ആരംഭിച്ച് ഫെബ്രുവരി 2ന് അവസാനിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ദേശിയ സ്‌കൂള്‍ കായിക മേളയ്ക്ക് കേരളം വേദിയാകുന്നത്.
മുമ്പ് മഹാരാഷ്ട്ര ആയിരുന്നു മേളയുടെ വേദിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം നടത്തുന്നതിനുള്ള അവസരമുണ്ടെങ്കിലേ മേളയ്ക്ക് വേദിയാകാന്‍ തയ്യാറുള്ളുവെന്ന് മഹാരാഷ്ട്ര കേന്ദ്രത്തെ അറിയിച്ചു. ആവശ്യം വിവാദമായതോടെ ലിംഗ വിവേചനമെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെ വേദിയാകാനില്ലെന്ന് മഹാരാഷ്ട്ര അറിയിക്കുകയും ദേശിയ സ്‌കൂള്‍ കായികമേള അനിശ്ചിതത്വത്തിലാവുകയും ചെയ്തു.
ഇതിനിടയിലാണ് കായിക മേളയ്ക്കുള്ള വേദിയാകാന്‍ കേരളത്തിനെത്തേടി അവസരമെത്തുന്നത്. എന്നാല്‍ എസ്.എസ്.എല്‍.സി പരീക്ഷയും നിയമസഭാ തെരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടി വേദിയാകാനില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ഇതോടെ മേള നടക്കുമോയെന്ന സംശയം ഉയരുകയും ആയിരക്കണക്കിന് കുട്ടികളുടെ ഭാവി ഇരുളിലാവുകയും ചെയ്തു.
തുടര്‍ന്ന് കേരളം വേദിയാകണമെന്ന ആവശ്യവുമായി അഞ്ചു ബോബി ജോര്‍ജ് അടക്കമുള്ളവര്‍ രംഗത്തെത്തുകയും വിഷയത്തില്‍ ഇടപെടാമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വാക്കുനല്‍കുകയും ചെയ്തു. സാഹചര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയാന്‍ തുടങ്ങിയപ്പോള്‍ വേദിയാകാന്‍ തയ്യാറാണെന്ന് ഒടുവില്‍ കേരളം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha