ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ....
ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ. ഷൂട്ടിങിലാണ് നേട്ടം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തിലാണ് വെള്ളി.
സരബ്ജോത് സിങ്, ദിവ്യ സുബ്ബരാജു എന്നിവരടങ്ങിയ സംഘമാണ് മെഡല്‍ നേടിയത്. ഈയിനത്തില്‍ ചൈന സ്വര്‍ണം കരസ്ഥമാക്കി. മത്സരത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ആധിപത്യം തുടരാനായി ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.
14 പോയിന്റുകള്‍ക്കെതിരെ 16 പോയിന്റുകള്‍ നേടിയാണ് ചൈനീസ് താരങ്ങളുടെ സുവര്‍ണ മുന്നേറ്റം. ഷൂട്ടിങിലെ 19ാം മെഡലാണ് ഹാങ്ചൗവില്‍ ഇന്ത്യ വെടിവച്ചിട്ടത്. ഷൂട്ടിങിലെ എട്ടാം വെള്ളി. ഇന്ത്യ നേടിയ എട്ട് സ്വര്‍ണത്തില്‍ ആറും ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്നു തന്നെ. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതോടെ 34ല്‍ എത്തിയത്. എട്ട് സ്വര്‍ണം 13 വീതം വെള്ളി, വെങ്കലം നേട്ടങ്ങളാണുള്ളത്.
https://www.facebook.com/Malayalivartha