മുഹമ്മദ് സലായ്ക്ക് പരുക്ക്... ഈജിപ്ത് ക്യാപ്റ്റന്‍ മുഹമ്മദ് സലായ്ക്ക് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളിലെ രണ്ടുമത്സരം നഷ്ടമാകും
മുഹമ്മദ് സലായ്ക്ക് പരുക്ക്... ഈജിപ്ത് ക്യാപ്റ്റന്‍ മുഹമ്മദ് സലായ്ക്ക് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളിലെ രണ്ടുമത്സരം നഷ്ടമാകും. ഗ്രൂപ്പിലെ നിര്‍ണായക കളിയില്‍ നാളെ കേപ് വെര്ദിനെ നേരിടാനൊരുങ്ങവേയാണ് ഈജിപ്തിന് മുന്നേറ്റക്കാരനെ നഷ്ടമായത്.
ഘാനയ്ക്കെതിരായ കളിക്കിടെ സലായ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു. നിലവില്‍ ഗ്രൂപ്പ് ബിയില്‍ രണ്ട് സമനിലയുമായി രണ്ടാംസ്ഥാനത്താണ് ടീം. രണ്ടു പോയിന്റാണ്. അടുത്തകളിയില്‍ ജയിച്ചാലേ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകുകയുള്ളൂ.
https://www.facebook.com/Malayalivartha