ടിന്റുലൂക്കയെ ഉഷ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ സായ് തീരുമാനിച്ചു
അത്‌ലറ്റിക് താരം ടിന്റു ലൂക്കയെ ഉഷ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ആലോചിക്കുന്നു. ഉഷ സ്‌കൂളില്‍നിന്നും ലഭിക്കുന്ന പരിശീലനം കൊണ്ട് ടിന്റുവിന്റെ പ്രകടനം മെച്ചപ്പെടുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് സായിയുടെ തീരുമാനം എന്നാണറിയുന്നത്. ഉഷ സ്‌കൂളില്‍ അത്‌ലറ്റുകള്‍ക്ക് പരിശീലനത്തിനായി സിന്തറ്റിക് ട്രാക്ക് ഇല്ല. ഇത് സായി കണ്ടെത്തിയിരുന്നു.
ഉഷ സ്‌കൂളില്‍ നിന്നും മാറ്റുന്ന ടിന്റുവിനെ വിദേശരാജ്യങ്ങളില്‍ അയച്ച് മികച്ച പരിശീലനം നല്‍കാനും സായി തീരുമാനിച്ചിട്ടുണ്ട്. അത്‌ലറ്റുകള്‍ക്ക് ഏറ്റവും ആവശ്യമുള്ളതാണ് സിന്തറ്റിക് ട്രാക്ക്. ടിന്റുവിന് പരിശീലനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും സായി നല്‍കും. ചെലവ് വഹിക്കുന്നതും സായി ആയിരിക്കും.
2014 ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുള്ള താരമാണ് ടിന്റു. 800 മീറ്ററില്‍ പതിനഞ്ചു വര്‍ഷം മുമ്പുള്ള ഷൈനി വില്‍സന്റെ റെക്കോഡ് ടിന്റു തിരുത്തിക്കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha