വനിതാ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് മുന്നേറിയ നിലവിലെ കിരീട ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്...
വനിതാ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് മുന്നേറിയ നിലവിലെ കിരീട ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ത്രില്ലര്‍ പോരില്‍ മുംബൈ ഗുജറാത്ത് ജയന്റ്സിനെ വീഴ്ത്തി.
ഏഴ് കളികളില്‍ നിന്നു പത്ത് പോയിന്റുകളുമായി ഈ സീസണില്‍ ആദ്യമായി പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമായി മുംബൈ ഇന്ത്യന്‍സ് മാറി. ഏഴ് വിക്കറ്റിനാണ് മുംബൈ വിജയം പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് അടിച്ചു കൂട്ടിയത്.കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ ഇന്ത്യന്‍സിനെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മുന്നില്‍ നിന്നു നയിച്ചു. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, ഒരു പന്ത് അവശേഷിപ്പിച്ച് 191 റണ്‍സുമായി മുംബൈ ജയിച്ചു കയറി.താരം നാലാമതായി ക്രീസിലെത്തി പുറത്താകാതെ നേടിയ 95 റണ്‍സ് കളിയുടെ ഗതി അടയാളപ്പെടുത്തി. പത്ത് ഫോറും അഞ്ച് സിക്സും തൊങ്ങല്‍ ചാര്‍ത്തിയ മനോഹര ഇന്നിങ്സ്.
ഓപ്പണര്‍ യസ്തിക ഭാട്ടിയയും മുംബൈ ജയത്തില്‍ നിര്‍ണായകമായി. താരം 36 പന്തില്‍ 49 റണ്‍സെടുത്തു. എട്ട് ഫോറും ഒരു സിക്സും പറത്തി. ഹെയ്ലി മാത്യൂസ് (18), അമേലിയ കേര്‍ (പുറത്താകാതെ 12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാറ്റ് സീവര്‍ ബ്രന്‍ഡ് 2 റണ്‍സുമായി മടങ്ങി.
ദയാളന്‍ ഹേമലത (40 പന്തില്‍ 74), ക്യാപ്റ്റന്‍ ബെത് മൂണി (35 പന്തില്‍ 66) എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് ഗുജറാത്ത് മികച്ച സ്‌കോര്‍ ചേര്‍ത്തത്
https://www.facebook.com/Malayalivartha