അമേരിക്കയിലെ നാഷണല്‍ ഫുട്ബോള്‍ ലീഗിലെ കളിക്കാരനായ ഒ.ജെ. സിംപ്സണ്‍ അന്തരിച്ചു...
അമേരിക്കയിലെ നാഷണല്‍ ഫുട്ബോള്‍ ലീഗിലെ കളിക്കാരനായും പിന്നീട് ഭാര്യയെ കൊന്നകേസിലെ പ്രതിയായും വാര്‍ത്തകളില്‍നിറഞ്ഞ ഒ.ജെ. സിംപ്സണ്‍ (76) അന്തരിച്ചു.
ഹോളിവുഡ് നടനായും തിളങ്ങിയിരുന്നു. അമേരിക്കന്‍ ഫുട്ബോള്‍ എന്നാല്‍ മറ്റു രാജ്യങ്ങളിലെ ഫുട്‌ബോള്‍ മത്സരമല്ല, റഗ്ബിയോട് സാമ്യമുള്ള മത്സരമാണ്. കോളേജ് കാലത്തുതന്നെ കളിക്കാരനായി ശ്രദ്ധനേടിയ സിംപ്സണ്‍ പിന്നീട് 'ബഫലോ ബില്‍സ്' ക്ലബ്ബിലൂടെ ഏറെ പ്രശസ്തനായി.
1994-ല്‍ മുന്‍ഭാര്യ നിക്കോള്‍ ബ്രൗണിനെയും അവരുടെ ആണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലൂടെ കുപ്രസിദ്ധനായി. ഇതിന്റെ വിചാരണ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 'നൂറ്റാണ്ടിലെ വിചാരണ' എന്നാണ് ഇത് അറിയപ്പെടുന്നത്.
കേസില്‍ സിംപ്സണ്‍ കുറ്റവിമുക്തനായെങ്കിലും 2007-ല്‍ മോഷണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസില്‍പ്പെട്ട് 33 വര്‍ഷം തടവുശിക്ഷ ലഭിച്ചു. ഒമ്പതുവര്‍ഷം പരോളില്ലാത്ത തടവായിരുന്നു. ഇതിനിടെ അര്‍ബുദബാധിതനായി. ചികിത്സയിലിരിക്കെയാണ് അന്ത്യം.
"
https://www.facebook.com/Malayalivartha