ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ ഷൂട്ടര്‍ പലക് ഗുലിയക്ക് പാരീസ് ഒളിമ്പിക്‌സിന് യോഗ്യത...
ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ ഷൂട്ടര്‍ പലക് ഗുലിയക്ക് പാരീസ് ഒളിമ്പിക്‌സിന് യോഗ്യത. പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ 20-ാമത്തെ ക്വാട്ടയാണിത്.
റിയോ ഡി ജനീറോയില്‍ ഞായറാഴ്ച നടന്ന ഐഎസ്എസ്എഫ് ഫൈനല്‍ ഒളിമ്പിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ (റൈഫിള്‍ ആന്‍ഡ് പിസ്റ്റള്‍) വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയാണ് പാലക് ഗുലിയ ഷൂട്ടിംഗില്‍ ഒളിമ്പിക് ക്വാട്ട ഉറപ്പിച്ചത്. അര്‍മേനിയയുടെ എല്‍മിറ കരപെത്യന്‍ സ്വര്‍ണം നേടിയപ്പോള്‍ തായ്ലന്‍ഡ് കൗമാരതാരം കമോണ്‍ലക് സയേഞ്ച വെള്ളി നേടി.
ഏപ്രില്‍ 19 ന് ദോഹയില്‍ ഐഎസ്എസ് എഫ് ഫൈനല്‍ ഒളിമ്പിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പ് (ഷോര്‍ട്ട് ഗണ്‍) ആരംഭിക്കുമ്പോള്‍ രാജ്യത്തെ ഷോട്ട്ഗണ്‍ ഷൂട്ടര്‍മാര്‍ക്ക് പുരുഷന്മാരുടെയും സ്ത്രീകളുടെയും ട്രാപ്പ്, സ്‌കീറ്റ് വിഭാഗങ്ങളില്‍ മെഡല്‍ നേടിയാല്‍, പാരീസ് ഒളിമ്പിക്‌സില്‍ ശേഷിക്കുന്ന നാല് ബെര്‍ത്തുകളില്‍ ടിക്കെടുക്കാനാകും.
https://www.facebook.com/Malayalivartha