ജര്‍മനി ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായി ജൂലിയന്‍ നാഗല്‍സ്മാന്‍ 2026 വരെ തുടരും...
ജര്‍മനി ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായി ജൂലിയന്‍ നാഗല്‍സ്മാന്‍ 2026 വരെ തുടരും. ജൂണില്‍ ആരംഭിക്കുന്ന യൂറോ കപ്പ് വരെയായിരുന്നു നേരത്തെ നാഗല്‍സ്മാന്റെ കരാര്‍. ഇതാണ്‍ 2026 ലോകകപ്പ് കഴിയും വരെ നീട്ടിയത്. ഹാന്‍സി ഫ്ളിക്കിന്റെ പകരക്കാരനായാണ് യുവ പരിശീലകനെ ജര്‍മനി പുതിയ കോച്ചായി കൊണ്ടു വന്നത്.
ആദ്യ ഘട്ടത്തില്‍ യൂറോ കപ്പ് വരെ താത്കാലിക കരാറായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ പഴ പ്രതാപത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ ടീം പ്രകടിപ്പിച്ചതോടെയാണ് കരാര്‍ നീട്ടുന്നത്. നാഗല്‍സ്മാന്റെ കീഴില്‍ ആറ് മത്സരങ്ങളാണ് ജര്‍മനി കളിച്ചത്. മൂന്ന് ജയം രണ്ട് തോല്‍വി ഒരു സമനില എന്നതാണ് നിലവിലെ ഫലം. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും വമ്പന്‍മാരായ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് ടീമുകളെ ജര്‍മനി പരാജയപ്പെടുത്തിയിരുന്നു. ഈ രണ്ട് കളികളിലും ടീം സമീപ കാലത്തെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കരാര്‍ പുതുക്കുന്നതോടെ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനാണ് നിരാശ. നാഗല്‍സ്മാനെ പുറത്താക്കി തോമസ് ടുക്കലിനെ പരിശീലകനാക്കിയ ജര്‍മന്‍ കരുത്തരുടെ നീക്കം പാളിയിരുന്നു. ജൂണില്‍ യൂറോ കഴിയുന്നതോടെ നാഗല്‍സ്മാനെ പരിശീലകനായി തിരിച്ചെത്തിക്കാനുള്ള നീക്കത്തിലായിരുന്നു ബയേണ്‍.
"
https://www.facebook.com/Malayalivartha