അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ...
അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. പുരുഷന്‍മാരുടെ റിക്കര്‍വ് ടീം വിഭാഗത്തില്‍ ഒളിംപിക് ചാമ്പ്യന്‍മാരും അമ്പെയ്ത്തിലെ വമ്പന്‍മാരുമായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഇന്ത്യന്‍ പുരുഷന്‍മാര്‍ സ്വര്‍ണം സ്വന്തമാക്കി.
14 വര്‍ഷത്തിനു ശേഷമാണ് ടീം ഈ നേട്ടത്തിലെത്തുന്നത്. ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ദക്ഷിണകൊറിയയെ ഈ ഇനത്തില്‍ വീഴ്ത്തി എന്നതും ശ്രദ്ധേയമാണ്. ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവിണ്‍ ജാദവ് എന്നിവരടങ്ങി സംഘമാണ് സ്വര്‍ണം എയ്തു വീഴ്ത്തിയത്. സ്വര്‍ണ നേട്ടത്തിനൊപ്പം പാരിസ് ഒളിംപിക്സ് യോഗ്യതയ്ക്ക് അരികിലേക്ക് എത്താനും ടീമിനു കഴിഞ്ഞു.
ഒളിംപിക്സ് സ്വര്‍ണം നേടിയ ടീമിലെ രണ്ട് പേര്‍ ലോകകപ്പ് ഫൈനലില്‍ ഇറങ്ങി. കിം വൂജിന്‍, കിം ജെ ഡോക് എന്നിവരാണ് ഒളിംപിക്സില്‍ സ്വര്‍ണം വീഴ്ത്തിയത്. നിലവിലെ ലോകകപ്പ് ടീമില്‍ ലീ വു സൂകാണ് ഇരുവര്‍ക്കുമൊപ്പം മത്സരിക്കാനിറങ്ങിയത്. 5-1നാണ് ഇന്ത്യയുടെ ജയം. (5757, 5755, 5553) എന്ന നിലയിലാണ് സ്‌കോര്‍.
മിക്സ്ഡ് ടീം ഇനത്തില്‍ ഇന്ത്യക്ക് വെങ്കല നേട്ടവുമുണ്ട്. ഇന്ത്യക്ക് ഇതുവരെയായി ലോകകപ്പില്‍ അഞ്ച് സ്വര്‍ണം, ഒരു വെള്ളി, വെങ്കലം നേട്ടങ്ങളാണ് ഉള്ളത്. 2010ല്‍ ഈ ഇനത്തില്‍ ഇന്ത്യ അവസാനമായി ലോകകപ്പ് സ്വര്‍ണം സ്വന്തമാക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന തരുണ്‍ ദീപ് 14 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള നേട്ടത്തിലും പങ്കാളിയായി എന്നതും ഏറെ കൗതുകമുണ്ടാക്കി.
"
https://www.facebook.com/Malayalivartha