ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു...
ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. അയര്‍ലന്‍ഡാണ് എതിരാളികള്‍. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം രാത്രി 10.30നും ഇന്ത്യന്‍ സമയം രാത്രി എട്ടിനുമാണ് മത്സരം ആരംഭിക്കുക.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാനും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട്സ്റ്റാറില്‍ സൗജന്യമായി മത്സരം കാണാനും കഴിയും.
പ്രവചനാതീതമായ പിച്ചും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ലോകകപ്പിലെ ഫേവറൈറ്റുകളാണെങ്കിലും അയര്‍ലന്‍ഡിനെ ഇന്ത്യക്ക് ലാഘവത്തോടെ നേരിടാനാവില്ല. നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇന്‍ പിച്ചിന്റെ പ്രവചനാതീത സ്വഭാവം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.
തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 76 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയവും അത്ര എളുപ്പമായിരുന്നില്ല. ഐപിഎല്ലിലേതുപോലെ വലിയ സ്‌കോര്‍ മത്സരങ്ങളായിരിക്കില്ല ഇത്തവണ ടി20 ലോകകപ്പില്‍ കാണാനാകുക എന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ ധാരാളമുണ്ട്. 100ന് മുകളിലുള്ള വിജയലക്ഷ്യം പോലും അടിച്ചെടുക്കാന്‍ എതിരാളികള്‍ ബുദ്ധിമുട്ടുന്നത് മുന്‍ മത്സരങ്ങളില്‍ കണ്ടതാണ്. അതുകൊണ്ടു തന്നെ കടലാസില്‍ അയര്‍ലന്‍ഡ് എതിരാളികളേ അല്ലെങ്കില്‍ പോലും മത്സരം ആര് നേടുമെന്നത് ആകാംക്ഷയേറ്റുന്ന കാര്യമാണ്. ഒമ്പതിന് പാകിസ്ഥാനെതിരെ നടക്കുന്ന നിര്‍ണായക പോരാട്ടത്തിന് മുമ്പ് ജയത്തോടെ തുടങ്ങാനാണ് ഇന്ത്യയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha